നൃത്തം നേരമ്പോക്കല്ല, ശരീരത്തിന്റെ കരുത്ത് കൂട്ടാനും മനസിന്റെ സംതൃപ്തിക്കും ഡാൻസ് ചെയ്യാം; ​ഗുണങ്ങളേറെ 

നൃത്തം പഠിച്ചിട്ടില്ലാത്തവർ പോലും ചില ഈണങ്ങൾക്കൊപ്പം അറിയാതെതന്നെ ചുവടുവച്ചുപോകും. കഥപറയാനും ഭാഷാവരമ്പുകളെ ഭേദിച്ച് ആശയവിനിമയം നടത്താനുമെല്ലാം നൃത്തത്തിന് കഴിയും. ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ങ്കടത്തെ പുറന്തള്ളാനും സന്തോഷം പ്രകടിപ്പിക്കാനും ആനന്ദം കണ്ടെത്താനുമൊക്കെ പലരും അഭയം പ്രാപിക്കുന്നത് നൃത്തത്തിലാണ്. ശാസ്ത്രീയമായി നൃത്തം പഠിച്ചിട്ടില്ലാത്തവർ പോലും ചില ഈണങ്ങൾക്കൊപ്പം അറിയാതെതന്നെ ചുവടുവച്ചുപോകും. കഥപറയാനും വികാരങ്ങൾ പ്രകടിപ്പിക്കാനും ഭാഷാവരമ്പുകളെ ഭേദിച്ച് ആശയവിനിമയം നടത്താനുമെല്ലാം നൃത്തത്തിന് കഴിയും. ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനമാണ്. നൃത്തത്തിലെ എക്കാലത്തെയും മികച്ച പരിഷ്‌കർത്താവായ ജിൻ ജോർജ് നോവറിന്റെ ജന്മദിനമാണ് ലോക നൃത്ത ദിനമായി ആഘോഷിക്കുന്നത്. 

നൃത്തം ശരീരത്തിനും മനസ്സിനും ഒരപോലെ ആരോഗ്യം പ്രധാനം ചെയ്യുന്ന ഒന്നാണ്. ശാരീരികപ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ ശരീരം ആരോഗ്യപ്രദമായിരിക്കും. നൃത്തം ചെയ്യുന്നത് ശരീരത്തെ കൂടുതൽ വഴക്കമുള്ളതാക്കുകയും ചെറിയ പേശികളെപ്പോലും പ്രവർത്തിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. നട്ടെല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കരുത്ത് വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. പോസ്ച്ചർ ശരിയാക്കാനും ഇതുവഴി ശരീരത്തിന്റെ മൊത്തത്തിലുള്ള ഫിറ്റ്‌നസ് മെച്ചപ്പെടുത്താനും നൃത്തം വലിയ പങ്ക് വഹിക്കും. 

എന്നും നൃത്തം ചെയ്യുന്നത് തലച്ചോറിനെ കൂടുതൽ സജീവമായി നിർത്തും. ശാരീരികാധ്വാനം വേണ്ട കാര്യങ്ങൾ ചെയ്തുതീർക്കുന്നത് സംതൃപ്തി സമ്മാനിക്കുകയും ചെയ്യും. ഓർമ്മശക്തി കൂട്ടാനും ഏർപ്പെടുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനും നൃത്തം പരിശീലിപ്പിക്കും. ക്രമമനുസരിച്ച് നൃത്തം ചെയ്യുന്നത് ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കും. സന്തോഷം തരുന്ന ഹോർമോണുകളെ പുറപ്പെടുവിക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. പുതിയ ലക്ഷ്യങ്ങൾ താണ്ടാനും അവ പൂർണതയിൽ എത്തിക്കാനും നൃത്തം സ്വാധീനിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com