പച്ചമാങ്ങ വെറുതെ കളയല്ലേ, അടിപൊളി ജ്യൂസ്;  ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം, റെസിപ്പി

പച്ചമാങ്ങാ ജ്യൂസ് ഊര്‍ജ്ജം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ഉണര്‍വോടെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ളനീരും നാരങ്ങാവെള്ളവും മുതല്‍ ചൂടിനെ പ്രതിരോധിക്കാന്‍ അറിയാവുന്ന വിദ്യകളെല്ലാം പരീക്ഷിക്കുകയാണ് നമ്മള്‍. ഇക്കൂട്ടത്തില്‍ അധികം കേട്ടിട്ടില്ലാത്ത ഒന്നായിരിക്കും ആം പന്ന അഥവാ പച്ചമാങ്ങാ ജ്യൂസ്. ഇപ്പോള്‍ മാങ്ങ സുലഭമായി ലഭിക്കുന്നതുകൊണ്ട് പച്ചമാങ്ങാ ജ്യൂസ് വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാം. ചൂടുകാലത്തേക്ക് മാത്രമല്ല ഒരു വര്‍ഷം വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. 

പച്ചമാങ്ങയില്‍ കാല്‍സ്യവും ഇരുമ്പും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ ജ്യൂസ് കുടിക്കുന്നത് ഊര്‍ജ്ജം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ഉണര്‍വോടെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കും. 

തയ്യാറാക്കുന്ന വിധം

നാല് പച്ച മാങ്ങ എടുത്ത് തണ്ട് ഭാഗം ചെത്തികളഞ്ഞശേഷം ഇഢലി തട്ടില്‍ വച്ച് ആവി കേറ്റണം. കുക്കറിലോ അടി കട്ടിയുള്ള പാത്രത്തിലോ ഇങ്ങനെ ചെയ്യാവുന്നതാണ്. പച്ച മാങ്ങയുടെ നിറം ചെറുതായി മഞ്ഞയാകുന്നതും മൃദുവാകുന്നതും കാണാം. മാങ്ങ മുറിച്ച് അകത്തെ പള്‍പ്പ് എടുക്കണം. വറുത്ത ജീരകം പൊടിച്ചത്, കുരുമുളക് പൊടി, ബ്ലാക്ക് സോള്‍ട്ട്, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് മാങ്ങയുടെ പള്‍പ്പ് മിക്‌സിയില്‍ അടിച്ചെടുക്കാം. രുചിക്കായി അല്‍പം ഏലയ്ക്കാപൊടി കൂടി ചേര്‍ക്കാം. അല്‍പം പുതിന ഇല കൂടി ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കണം. 

സര്‍ബത്ത് തയ്യാറാക്കാന്‍ അല്‍പം കല്‍ക്കണ്ടം എടുത്ത് നന്നായി പൊടിച്ച ശേഷം വെള്ളം ചേര്‍ത്ത് തിളപ്പിച്ചെടുക്കണം. ഇതിലേക്ക് അരച്ചുവച്ച പച്ചമാങ്ങയുടെ പള്‍പ്പ് ചേര്‍ത്ത് കൈവിടാതെ ഇളക്കികൊടുത്ത് വേവിക്കണം. ഈ സമയം വേണമെങ്കില്‍ കുറച്ച് ഫുഡ് കളര്‍ ചേര്‍ക്കാം. നന്നായി ഇളക്കി കുഴമ്പ് പരുവത്തില്‍ എത്തുമ്പോള്‍ തീ ഓഫ് ആക്കി അല്‍പ്പം നാരങ്ങാ നീര് ചേര്‍ക്കണം. നന്നായി തണുത്ത ശേഷം ചില്ല് കുപ്പിയില്‍ സ്റ്റോര്‍ ചെയ്യാം. രണ്ട് ടേബിള്‍സ്ബുണ്‍ സര്‍ബത്താണ് ഒരു ഗ്ലാസ് പച്ചമാങ്ങാ ജ്യൂസ് തയ്യാറാക്കാന്‍ വേണ്ടത്. ഇത് തണുത്ത വെള്ളമോ ഐസോ ചേര്‍ത്ത് തയ്യാറാക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com