അസിഡിറ്റിയടക്കം മാറ്റി ദഹനം മെച്ചപ്പെടുത്തും; ബനാന ടീ കുടിച്ചിട്ടുണ്ടോ? എളുപ്പം തയ്യാറാക്കാം

പഴവും വെള്ളവും മിക്‌സ് ചെയ്ത് തയ്യാറാക്കുന്ന ഒന്നാണ് ബനാന ടീ. ശരീരഭാരം കൂടുമെന്ന പേടിയില്ലാതെ പഴത്തിന്റെ എല്ലാ ഗുണങ്ങളും ആസ്വദിക്കാനുള്ള ഒരു എളുപ്പവഴിയാണ് ഇത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാരുകള്‍, പോഷകങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങി നിരവധി അവശ്യ ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ ഒന്നാണ് പഴം. ഇവയെല്ലാം ദഹനം, ഉപാപചയം, മൊത്തത്തിലുള്ള പോഷണം എന്നിവ പ്രോത്സാഹിപ്പിക്കും. ശരീരഭാരം കൂടുമെന്ന പേടിയില്ലാതെ പഴത്തിന്റെ എല്ലാ ഗുണങ്ങളും ആസ്വദിക്കാനുള്ള ഒരു എളുപ്പവഴിയുണ്ട്, ബനാന ടീ!. 

പഴവും വെള്ളവും മിക്‌സ് ചെയ്ത് തയ്യാറാക്കുന്ന ഒന്നാണ് ബനാന ടീ. ചിലര്‍ ഇതിനായി പഴുത്ത പഴം തെരഞ്ഞടുക്കും, ചിലരാകട്ടെ പച്ചപ്പഴം കൊണ്ടാണ് ഈ ചായ തയ്യാറാക്കുന്നത്. പൊട്ടാസ്യം, മാംഗനീസ്, വൈറ്റമിന്‍ ബി, കോപ്പര്‍, ഇലക്രോലൈറ്റുകള്‍ എന്നുവ ബനാന ടീയില്‍ നിന്ന് ലഭിക്കും. ഇത് ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ നിയന്ത്രിക്കുകയും മെച്ചപ്പെട്ട ദഹനവും മെറ്റബോളിസവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരവണ്ണം, ദഹനക്കേട് അടക്കമുള്ള ബുദ്ധിമുട്ടുകളെ തടയാനും ഇത് സഹായിക്കും. 

തയ്യാറാക്കുന്ന വിധം

ബനാന ടീ ഉണ്ടാക്കാന്‍ പ്രധാനമായി വേണ്ട മൂന്ന് ചേരുവകള്‍ പഴവും വെള്ളവും കറുവപ്പട്ട പൊടിച്ചതുമാണ്. പഴം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തൊലിയോടുകൂടി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഒരു പാനില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് പഴം ഇട്ട് വേവിക്കണം. തൊലി വേര്‍പെട്ട് വരുന്നതുവരെ ചൂടാക്കണം. ഈ സമയം വെള്ളത്തിന്റെ നിറത്തിലും വ്യത്യാസമുണ്ടാകും. അതിനുശേഷം അല്‍പം കറുവപ്പട്ട പൊടിച്ചത് ഇതിലേക്ക് ചേര്‍ക്കാം. ഇനി അരിച്ച് ഒരു കപ്പിലേക്ക് പകര്‍ത്താം. ബനാന ടീ റെഡി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com