പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യാവുന്ന ഒന്നാണ് മൈക്രോ-നാനോ പ്ലാസ്റ്റിക് കണങ്ങൾ. ഈ സൂഷ്മ പ്ലാസ്റ്റിക് കണങ്ങൾ മനുഷ്യശരീരത്തിൽ എത്തിയാൽ കാൻസർ മുതൽ പ്രത്യുൽപാദന ആരോഗ്യത്തെ വരെ ബാധിക്കാം. ശുദ്ധജലത്തിലും കുടിവെള്ളത്തിലും മൈക്രോ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം മുൻപ് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ദൈനംദിന ജല ഉപഭോഗത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഒഴിവാക്കാൻ സഹായിക്കുന്ന ഒരു സിംപിൾ ടിപ്പ് ചൈനയിലെ ഒരു കൂട്ടം ഗവേഷകർ കണ്ടെത്തി. വെള്ളം തിളപ്പിച്ച് അരിച്ചെടുക്കുന്ന പരമ്പരാഗത രീതിയിലൂടെ 90 ശതമാനം മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യവും ഒഴിവാകുമെന്നാണ് ഗവേഷകർ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വീട്ടിൽ തന്നെ ചെയ്യാവുന്ന പൊടിക്കൈ
വെള്ളത്തിൽ മ്രൈക്കോ-നാനോപ്ലാസ്റ്റിക് കണങ്ങൾ ഉൾപ്പെടുത്തിയ ശേഷം ആ വെള്ളം തിളപ്പിച്ച് ഫിൽട്ടറിങ് ചെയ്തെടുത്തു. ഈ പ്രക്രിയയിലൂടെ 90 ശതമാനം വരെ പ്ലാസ്റ്റിക് കണങ്ങൾ നീക്കം ചെയ്തതായി ഗവേഷകർ കണ്ടെത്തി. വെള്ളത്തിൽ തിളപ്പിക്കുമ്പോൾ സ്വഭാവികമായും ഉണ്ടാകുന്ന ലൈംസ്കെയിൽ (കാൽസ്യം കാർബണേറ്റ്) ഒപ്പം പ്ലാസ്റ്റിക് കണങ്ങളും വെള്ളത്തിൽ നിന്ന് ഒഴിവായതായി കണ്ടെത്തി. വെള്ളം തിളപ്പിച്ച് ശേഷം ചായ അരിച്ചെടുക്കാൻ ഉപയോഗിക്കുന്ന അരിപ്പ ഉപയോഗിച്ച് വെള്ളം ലളിതമായി അരിച്ചെടുക്കാം. എൻവയോൺമെൻ്റൽ സയൻസ് ആന്റ് ടെക്നോളജി ലെറ്റേഴ്സിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിൽ വാട്ടർ ഫിൽട്ടറുകൾ ഫലപ്രദമാണോ?
ക്ലോറിൻ, ലെഡ്, ബാക്ടീരിയ തുടങ്ങിയ മറ്റ് മാലിന്യങ്ങൾക്കൊപ്പം ടാപ്പ് വെള്ളത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക്സിൻ്റെ 99.6% വരെ നീക്കം ചെയ്യാൻ സർട്ടിഫൈഡ് ആയ പല വാട്ടർ ഫിൽട്ടറുകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മൈക്രോപ്ലാസ്റ്റിക്സിന് 2.5 മൈക്രോൺ വരെ ചെറുതായിരിക്കും. 2.5 മൈക്രോണിൽ കുറവോ ചെറുതോ ആയ ഒരു മീഡിയം ഉപയോഗിച്ചാണ് ഫിൽട്ടർ പ്രവർത്തിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ