വിട്ടുമാറാത്ത സന്ധി വേദനയ്ക്ക് പിന്നിൽ ഒരു പക്ഷെ നിങ്ങൾ ദീർഘനാളായി അനുഭവിക്കുന്ന മാനസിക പിരിമുറുക്കമായിരിക്കാം. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന മാനസിക സമ്മര്‍ദ്ദം ആ വ്യക്തിയുടെ ന്യൂറോ എൻഡോക്രൈൻ സംവിധാനത്തെ തകിടം മറിക്കും. ഇത് വിട്ടുമാറാത്ത സന്ധിവേദനയിലേക്ക് നയിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. പ്രത്യേകിച്ച് ആർത്രൈറ്റിസ് പോലുള്ള രോഗാവസ്ഥ ഉള്ളവരിൽ സന്ധി വേദന വഷളാക്കും.
ഉത്കണ്ഠയും സന്ധിവേദനയും തമ്മില്‍ എന്ത് ബന്ധം?
സമ്മർദ്ദം എല്ലാവരും അനുഭവിക്കുന്ന ഒരു സാധാരണ പ്രതികരണമാണ്. എന്നാൽ സമ്മർദം ദീർഘകാലം നീണ്ടു നിൽക്കുന്നത് ആരോഗ്യത്തെ മേശമായി ബാധിക്കാം. ദീർഘകാലം നീണ്ടു നിൽക്കുന്ന സമ്മർദ്ദം കാലക്രമേണ ശരീരത്തിൽ തേയ്മാനം ഉണ്ടാക്കുന്നു.
സമ്മർദ്ദം ശരീരത്തിൽ ഉണ്ടാക്കുന്ന ഏറ്റവും അപകടകരമായ ഒന്ന് വീക്കം സൃഷ്ടിക്കുക എന്നതാണ്. ഇത് ദീർഘകാലം ശരീരത്തില്‍ വീക്കം നിലനില്‍ക്കുന്നത് കോശങ്ങളെയും അന്ധിയെയും തകരാറിലാക്കും. ഇത് നിലവിൽ സന്ധിവേദന ഉണ്ടെങ്കിൽ അത് വഷളാക്കും. സമ്മർദ്ദത്തിലാകുമ്പോൾ പേശികൾ കൂടുതൽ പിരിമുറക്കത്തിലാകാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂടാതെ ഉത്കണ്ഠ കാരണം ശരീരത്തിൻ്റെ നാഡീവ്യൂഹം പിരിമുറുക്കത്തിലാകുന്നു. ഇത് രക്തക്കുഴലുകളുടെ സങ്കോചം ഉൾപ്പെടെയുള്ള ശാരീരിക മാറ്റങ്ങൾക്ക് കാരണമാകും. പേശികളുടെ പിരിമുറുക്കവും രോഗാവസ്ഥയും ഉണ്ടാക്കുന്നതിലൂടെ കാലക്രമേണ പലതരം വിട്ടുമാറാത്ത വേദനയും ശരീരത്തിലുണ്ടാകാം.
മാനസിക പിരിമുറക്കം കുറയ്ക്കാം
യോഗ
യോഗ പോലുള്ള വ്യായാമമുറകള്‍ പരിശീലിക്കുന്നത് ശാരീരികമായും മാനസികമായുമുള്ള സമ്മർദ്ദവും പിരിമുറക്കവും നീക്കാൻ സഹായിക്കും. കൂടാതെ ഇത് ശരീരത്തിന് വഴക്കവും ബലവും വർധിപ്പിക്കും.
ആരോഗ്യകരമായ ശീലങ്ങൾ
മാനസിക-ശാരീരിക പിരിമുറുക്കങ്ങൾ കുറയ്ക്കാൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുന്നതിനൊപ്പം വ്യായാമം പതിവാക്കുക കൂടാതെ പുകവലി ഉപേക്ഷിക്കുക തുടങ്ങിയവ ദൈനംദിന ശീലങ്ങളുടെ ഭാഗമാക്കാം.
തെറാപ്പി
മാനസിക സമ്മര്‍ദ്ദം ഉത്കണ്ഠ എന്നിവ അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടും പങ്കുവെക്കാം. പരിധിവിടുന്ന തരത്തിലേക്ക് സമ്മര്‍ദ്ദം ഉയര്‍ന്നാല്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ