adhd
പിസിഒഎസ് എഡിഎച്ച്ഡിക്ക് കാരണമാകുമോ?

പിസിഒഎസ് എഡിഎച്ച്ഡിക്ക് കാരണമാകുമോ?

ഉറക്കമില്ലായ്മ മുതല്‍ ഇന്‍സുലിന്‍ പ്രതിരോധം വരെ പിസിഒഎസ് എഡിഎച്ച്ഡി ലക്ഷണങ്ങള്‍ക്ക് എങ്ങനെ കാരണമാകുന്നു എന്ന് പരിശോധിക്കാം

രീരത്തിൽ ആൻഡ്രോജൻ എന്ന ഹോർമോണിന്‍റെ അസന്തുലിതാവസ്ഥ മൂലമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോ (പിസിഒഎസ്) ഉണ്ടാകുന്നത്. പിസിഒഎസ് മുഖക്കുരു, ആർത്തവ ക്രമക്കേടുകൾ, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമാകുന്ന പോലെ എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി) ലക്ഷണങ്ങളിലേക്കും നയിച്ചേക്കാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. എന്തൊക്കെയാണ് ആ ഘടകങ്ങൾ എന്ന് പരിശോധിക്കാം.

1. ഹോര്‍മോണ്‍

pcos

പിസിഒഎസി അവസ്ഥയിൽ ടെസ്റ്റോസ്റ്റിറോൺ അളവും ആൻഡ്രോജൻ്റെ അളവും ശരീരത്തിൽ അസാധാരണയായി ഉയരും. ഇത് എഡിഎച്ചഡിലേക്ക് നയിക്കാനുള്ള സാധ്യത കൂട്ടുന്നു.

2. ഇന്‍സുലിന്‍ പ്രതിരോധം

insulin

പിസിഒഎസി ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം വളരെ സാധാരണമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകുന്നു. ഇത് പെരുമാറ്റ രീതികളെ ബാധിക്കാം.

3. കുടലിന്‍റെ ആരോഗ്യം

gut health

പിസിഒഎസ് ഉള്ള സ്ത്രീകളിൽ കുടലിൻ്റെ ആരോഗ്യം പലപ്പോഴും മോശമാകാറുണ്ട്. ഇത് കുടൽ-മസ്തിഷ്ക ബന്ധത്തെ ബാധിക്കുകയും എഡിഎച്ചഡി ലക്ഷണങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യും.

4. മസ്തിഷ്ക വീക്കം

brain health

പിസിഒഎസ് അവസ്ഥ സ്ത്രീകളിൽ വിട്ടുമാറാത്ത ശരീരവീക്കത്തിന് കാരണമാകുന്നു. ഇത് മസ്തിഷ്കത്തെയും ബാധിക്കാം. അത് നമ്മുടെ പെരുമാറ്റ രീതികളെയും സ്വധീനിക്കും.

5. ഉറക്കമില്ലായ്മ

sleepless

ഉറക്കമില്ലായ്മ എഡിഎച്ച്ഡി ലക്ഷണങ്ങൾക്ക് കാരണമാകും. വിട്ടുമാറാത്ത സമ്മർദം ശരീരത്തിലെ കോർട്ടിസോളിനെ ബാധിക്കുകയും തലച്ചോറിൻ്റെ ആരോഗ്യത്തെയും പ്രവർത്തനത്തെയും സ്വാധീനിക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com