മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന പോലെയാണ് ചെമ്പരത്തിയുടെ കാര്യങ്ങൾ. അടിമുടി ആരോഗ്യഗുണങ്ങളുമായി തല ഉയർത്തി നിന്നാലും ആരും വേണ്ടത്ര വില കൊടുക്കാറില്ല. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകൾ നീക്കാനും ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കൂടാതെ ചർമരോഗങ്ങൾക്കും ഉരദാരോഗ്യത്തിനും ഇത് ബെസ്റ്റാണ്.
ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങൾ മനസിലാക്കി ഇപ്പോൾ ചെമ്പരത്തിയുടെ വെറൈറ്റി വിഭവങ്ങൾ അടുക്കള പരീക്ഷണങ്ങളിൽ ഉത്ഭവിച്ചു വരുന്നുണ്ട്. ചെമ്പരത്തി ജ്യൂസ്, ചെമ്പരത്തി ചായ തുടങ്ങിയവയൊക്കെ അത്തരത്തിൽ ട്രെൻഡിങ് ആയ ഐറ്റംസ് ആണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചെമ്പരത്തിയുടെ ഗുണങ്ങൾ
ആന്റി-ഓക്സിഡന്റ് ഗുണങ്ങൾ
ആന്തോസയാനിൻ എന്ന ആന്റി-ഓക്സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നൽകുന്നത്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു. ഇവ ഫ്രീ-റാഡിക്കൽ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാൻ സഹായിക്കും.
ചർമ സംരക്ഷണം
ഇതിൽ അടങ്ങിയ വിറ്റാമിൻ ഡി ചർമസംരക്ഷണത്തിന് ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇവ ചർമത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും.
കരളിന്റെ ആരോഗ്യം
കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണം കൊഴുപ്പു നീക്കാൻ സഹായിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ