കാലുകളില്‍ മരവിപ്പ്, സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ട്; കൊളസ്ട്രോളിന്‍റെ സൈഡ് ഇഫക്ട്സ് എന്തൊക്കെ?

തലകറക്കം, നെഞ്ചുവേദന, കാഴ്ച മങ്ങല്‍ എന്നിവയാണ് ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍.
CHOLESTROL
കൊളസ്ട്രോളിന്‍റെ സൈഡ് ഇഫക്ട്സ് എന്തൊക്കെ?
Published on
Updated on

കോശങ്ങളുടെ നിർമിതിക്കും ചില ഹോർമോണുകളുടെ ഉൽപാദനത്തിനും ശരീരത്തിൽ കോളസ്ട്രോൾ അനിവാര്യമാണ്. അതിന് ആവശ്യമായ കോളസ്ട്രോൾ നമ്മുടെ ശരീരം തന്നെ ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ ഭക്ഷണത്തിലൂടെ ശരീരത്തിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉണ്ടാകുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും രക്തയോട്ടം തടസപ്പെടുന്നതിനും കാരണമാകുന്നു. ഇത് ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്നു. ശരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത് പ്രായമാകുത്തോറും കോളസ്ട്രോൾ സാധ്യത വര്‍ധിപ്പിക്കുന്നു.

നിശബ്ദ കൊലയാളി എന്നാണ് കൊളസ്ട്രോള്‍ അറിയപ്പെടുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങളാണ് പലപ്പോഴും വില്ലനാവുന്നത്. രണ്ട് തരത്തിലാണ് ശരീരത്തില്‍ കൊളസ്ട്രോള്‍ ഉള്ളത്. ആരോഗ്യകരമായ കൊളസ്ട്രോള്‍ (എച്ച്ഡിഎല്‍), അനാരോഗ്യകരമായ കൊളസ്ട്രോള്‍ (എല്‍ഡിഎല്‍). എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. തലകറക്കം, നെഞ്ചുവേദന, കാഴ്ച മങ്ങല്‍ എന്നിവയാണ് ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍. ഇവ അവഗിക്കുന്നത് ഗുരുതര ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കാം.

ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ സൈഡ് ഇഫക്ടറ്റ്സ്

കൊളസ്ട്രോള്‍ അമിതമാകുന്നതിനെ തുടര്‍ന്ന് രക്തധമനികളില്‍ കൊഴുപ്പ് അടഞ്ഞു കൂടുന്നത് പ്രാഥമികമായി രക്തയോട്ടം തടസപ്പെടുത്തുന്നു. ഇത് ഹൃദയത്തെ മാത്രമല്ല നിങ്ങളുടെ മറ്റ് ശരീരഭാഗങ്ങളെയും ബാധിക്കാം.

പെരിഫറൽ ആർട്ടറി രോഗം (പിഎഡി)

അമിത കൊളസ്ട്രോൾ കാരണം കാലുകളിലെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ധമനികള്‍ ചുരുങ്ങാനും കാരണമാകുന്നു. ഇത് പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) എന്ന അവസ്ഥയിലേക്ക് നയിക്കാം.

പുറം വേദന, തുടകളിലും കാല്‍ മുട്ടുകളിലും വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വ്യായമം ചെയ്യുമ്പോഴും സ്റ്റെപ്പുകൾ കയറുമ്പോഴും ബുദ്ധമുട്ട് അനുഭവപ്പെടാം.

കാലുകളിൽ മരവിപ്പ്

കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് കാൽപാദങ്ങളിൽ മരവിപ്പും തണുപ്പും ഇക്കിളിയും അനുഭവപ്പെടാൻ കാരണമാകുന്നു. ശൈത്യകാലത്താണ് ഇത് കൂടുതലും അനുഭവപ്പെടുക. ദീർഘനേരം ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോഴും ഈ ലക്ഷണങ്ങള്‍ ഉണ്ടാവാം.

മുറിവ് ഉണങ്ങാൻ താമസം

രക്തയോട്ടം കുറയുന്നതു കൊണ്ട് തന്നെ മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുന്നു. ഓക്സിജൻ, പോഷകങ്ങൾ എന്നിവ ശരീരഭാ​ഗങ്ങളിൽ കൃത്യമായി എത്തുന്നതിന് രക്തയോട്ടം ശരിയായി നടക്കേണ്ടത് പ്രധാനമാണ്. കൂടാതെ അണുബാധയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശരീരത്തിലെ കൊളസ്ട്രോള്‍ എങ്ങനെ നിയന്ത്രിക്കാം

ആരോഗ്യകരമായ ഭക്ഷണക്രമം: പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീന്‍ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കും.

വ്യായാമം: രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. നടത്തം, നീന്തൽ, സൈക്ക്ലിങ് തുടങ്ങിയ പ്രവർത്തനങ്ങൾ പ്രയോജനകരമാണ്.

CHOLESTROL
അപൂര്‍വം, ഏറ്റവും മാരകമായ കാൻസർ; എന്താണ് സാർക്കോമ?

വൈദ്യ സഹായം: കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന മരുന്നുകൾ ഡോക്ടറുടെ നിര്‍ദേശപ്രകാരം എടുക്കുക.

പതിവ് പരിശോധനകൾ: പതി പരിശോധനകള്‍ കൊളസ്ട്രോളിൻ്റെ അളവ് നിരീക്ഷിക്കുന്നതിനും പിഎഡി അല്ലെങ്കിൽ മറ്റ് അനുബന്ധ അവസ്ഥകളുടെ ആദ്യകാല ലക്ഷണങ്ങൾ കണ്ടെത്താനും സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com