മദ്യപിക്കാൻ മലയാളികൾക്ക് പ്രത്യേകിച്ച് കാരണങ്ങൾ വേണോ? സന്തോഷത്തിനും സങ്കടത്തിനും മദ്യം, തലവേദനയ്ക്കും ഉറങ്ങാനും വേണം മദ്യം. യുവാക്കളില്‍ കൂടുതൽ ആളുകൾക്കും പ്രിയം ബിയറിനോടാണ്. എന്നാൽ ഈ ബിയറടി പതിവാക്കുന്നത് നിര്‍ജലീകരണം മുതല്‍ പോഷകമില്ലായ്മകളിലേക്ക് വരെ നയിക്കാം. ഇത് നിരവധി രോഗങ്ങള്‍ വാതില്‍ തുറന്നു കൊടുക്കുന്നു.
ബിയർ കുടിക്കുന്നത് പതിവാകുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. ഇത് ഫാറ്റി ലിവർ ഡിസീസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. പതിവായി മദ്യപിക്കുന്നത് കരളിന് കൊഴുപ്പിനെ ശരിയായ പ്രോസസ്സ് ചെയ്യുന്നതിൽ തടസമാകുന്നു. ഇത് കരൾ വീക്കത്തിലേക്ക് നയിക്കുന്നു.
പതിവായി ബിയർ കുടിക്കുന്നത് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് കാരണമാകും. മഞ്ഞപ്പിത്തം, വയറുവേദന, മാരകമായ അവസ്ഥയിൽ കരൾ പരാജയം എന്നിവയാണ് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസിൻ്റെ ചില ലക്ഷണങ്ങൾ.
ബിയർ പതിവായി കുടിക്കുന്നതു മൂലമുണ്ടാകുന്ന മറ്റൊരു ഗുരുതരമായ രോഗമാണ് ലിവർ സിറോസിസ്. ഇത് ദീർഘകാല കരൾ വീക്കത്തിലേക്ക് നയിക്കുന്നു. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ലിവർ സിറോസിസ് ചികിത്സിക്കുന്നതിനുള്ള മാർഗം.
ബിയർ പതിവായി കുടിക്കുന്നത് ശരീരത്തിൽ കലോറിയുടെ അളവു കൂടാനും ഇത് പൊണ്ണടിയിലെക്കും നയിക്കും. പെണ്ണത്തടി കാരണമുണ്ടാകുന്ന ഗുരുതര ആരോഗ്യ സങ്കീർണതകളിലേക്ക് ഇത് കാരണമാകും.
ആദ്യമൊക്കെ പെട്ടെന്ന് ഉറങ്ങാൻ ബിയർ കുടിക്കുന്നത് സഹായിക്കുമെങ്കിലും ശീലമാക്കുന്നത് ക്രമേണ ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു. ഇത് ഉത്കണ്ഠ, സമ്മർദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ