ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാങ്കിപോക്സ് (എംപോക്സ്) പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിർദേശവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചത്. ഇതിന് മുന്‍പ് ജൂണ്‍ 2022ലാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്. 116 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം ആളുകളെയാണ് അന്ന് രോഗം ബാധിച്ചത്. 200 ലധികം ആളുകള്‍ മരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യം ആശങ്കാജനകമാണെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഈ വർഷം ആഫ്രിക്കയിൽ 17,000-ത്തിലധികം കേസുകളും 517 മരണങ്ങളും ഉണ്ടായതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്താണ് മങ്കിപോക്സ്
ഓർത്തോപോക്സ് വൈറസ് വിഭാഗത്തിലെ ഒരു സ്പീഷീസായ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന വൈറസ് ബാധയാണ് മങ്കിപോക്സ്. 1958 ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ