അണ്ഡാശയ അർബുദം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്താം; നാല് ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് ​ഗവേഷകർ

അണ്ഡാശയ അർബുദം പ്രാരംഭ ഘട്ടത്തിൽ തന്നെ രോ​ഗനിർണയം നടത്തുന്നത് രോ​ഗമുക്തിക്കുള്ള സാധ്യത 92 ശതമാനമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ
Ovarian cancers
അണ്ഡാശയ അർബുദം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ നാല് ലക്ഷണങ്ങള്‍ അറിയാം
Published on
Updated on

സ്ത്രീകളിലെ അണ്ഡാശയ അർബുദം പലപ്പോഴും അവസാന ഘട്ടത്തിലാണ് തിരിച്ചറിയുക. ഇത് ചികിത്സ വൈകാനും മരണനിരക്ക് വർധിക്കാനും കാരണമാകുന്നു. രോ​ഗ ലക്ഷണങ്ങൾ അവ്യക്തവും മറ്റ് രോ​ഗ ലക്ഷണങ്ങൾക്ക് സാമാനമായ ലക്ഷണങ്ങളാണെന്നതുമാണ് പലപ്പോഴും അണ്ഡാശയ അർബുദത്തെ തിരിച്ചറിയാൽ വൈകുന്നത്. അണ്ഡാശയ അർബുദം പ്രാരംഭ ഘട്ടത്തിൽ തന്നെ രോ​ഗനിർണയം നടത്തുന്നത് രോ​ഗമുക്തിക്കുള്ള സാധ്യത 92 ശതമാനമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

ക്വീൻസ്ലാൻഡ് ബ്രിസ്ബേൻ സർവകലാശാല നടത്തിയ പുതിയ പഠനത്തിൽ അണ്ഡാശയ അര്‍ബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനുള്ള സാധ്യത തുറന്നു തരുന്നു. പ്രധാനമായും നാല് ലക്ഷണങ്ങളെ കേന്ദ്രീകരിക്കുന്നത് രോ​ഗനിർണയം വേ​ഗത്തിൽ നടത്തുന്നതിന് സഹായിക്കുമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

  • വയറു വീർക്കൽ

  • ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക

  • അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നൽ

  • വയറു വേദന

Ovarian cancers

പഠനത്തിൽ പറയുന്ന നാല് ലക്ഷണങ്ങൾ നേരത്തെയുള്ള രോഗനിർണയത്തിന് സഹായിക്കുകയും ചികിത്സ കൂടുതൽ വേഗത്തിൽ ആരംഭിക്കാൻ കഴിയുകയും ചെയ്യുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. 2015 മുതൽ 2022 വരെയുള്ള കാലഘട്ടത്തിനിടെ 16 നും 90 നും ഇടയിൽ പ്രായമുള്ള 2,596 സ്ത്രീകളെയാണ് പഠനത്തിന് വിധേയമാക്കിയത്.

വയറു വീർക്കുക, ഭക്ഷണം കഴിച്ച് ഉടൻ തന്നെ വയറു നിറഞ്ഞതായി അനുഭവപ്പെടുക/ അല്ലെങ്കിൽ വിശപ്പില്ലായ്മ, ദഹനക്കേട് പോലെ തോന്നിക്കുന്ന വയറുവേദന, മൂത്രം പിടിച്ചു നിർത്താൻ കഴിയാത്ത അവസ്ഥ എന്നിങ്ങനെ പ്രധാനമായും നാല് ലക്ഷണങ്ങളാണ് ഇവരിൽ നിരീക്ഷച്ചത്.

നാല് ലക്ഷണങ്ങളിൽ ഒന്നെങ്കിലും സ്ഥിരമായി അല്ലെങ്കിൽ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്ത 1,741 സ്ത്രീകളെ രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധിക്കുകയും അവരിൽ കാൻസർ ആൻ്റിജൻ 125 (CA125) അളക്കുന്ന ഒരു രക്തപരിശോധന നടത്തി. CA125 ലെവൽ കൂടുതൽ കണ്ടെത്തിയവരിൽ അൾട്രാസൗണ്ട് ചെയ്തു. രോഗലക്ഷണങ്ങളില്ലാത്തവരിൽ പൊതുവായ സ്ക്രീനിങ്ങിനെക്കാൾ അണ്ഡാശയ അർബുദം കണ്ടെത്തുന്നതിൽ ഈ പ്രക്രിയ മികച്ചതാണെന്ന് പഠനം കണ്ടെത്തി.

ഇത്തരത്തിൽ 12% സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള അണ്ഡാശയ അർബുദം ഉണ്ടെന്ന് കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു. ഇതിൽ 6.8% രോഗികളിൽ ഉയർന്ന ഗ്രേഡ് സീറസ് അണ്ഡാശയ അർബുദം കണ്ടെത്തി. ഇത് പ്രാരംഭഘട്ടത്തിൽ തന്നെ രോ​ഗനിർണയം നടത്താൻ സാധിച്ചു. അത് ശരീരത്തിലെ മറ്റ് ഭാ​ഗങ്ങളിലേക്ക് കാൻസർ കോശങ്ങൾ വളരാതെ ചികിത്സിക്കാൻ സഹായിച്ചുവെന്നും ​ഗവേഷകർ പറഞ്ഞു.

അണ്ഡാശയ അർബുദത്തെ അതിജീവിക്കാനുള്ള സാധ്യത രോഗനിർണയം നടത്തുമ്പോൾ കാൻസർ എത്രത്തോളം വികസിച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നത് അതിജീവന സാധ്യത 92 ശതമാനമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അർബുദം മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ച സാഹചര്യമാണെങ്കിൽ അതിജീവന സാധ്യത 31 ശതമാനമാണെന്നും പഠനത്തിൽ പറയുന്നു.

സെർവിക്കൽ കാൻസർ സ്ക്രീനിങ് വഴി അണ്ഡാശയ അർബുദം കണ്ടുപിടിക്കാൻ കഴിയില്ല. കൂടാതെ പെൽവിക് എക്സാനിനേഷനുകളും ഒരു സ്ക്രീനിങ് എന്ന നിലയിൽ ഉപകാരപ്രദമായിരിക്കില്ല. ക്ഷീണം, മലബന്ധം, ആർത്തവത്തിലെ മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ മറ്റ് രോ​ഗങ്ങളുടെ ലക്ഷണങ്ങളുമാകാമെന്നതിനാൽ ഇത് നേരത്തെയുള്ള രോ​ഗനിർണയത്തിന് തടസമാകുന്നു.

രോഗലക്ഷണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധമുണ്ടാകേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും പഠനം വിരൽ ചൂണ്ടുന്നു. അണ്ഡാശയ കാൻസറിൻ്റെ ലക്ഷണങ്ങളെ കുറിച്ച് പല സ്ത്രീകളും അജ്ഞരാണ്. പൊതുവായിയുള്ള രോ​ഗലക്ഷണമായ ക്ഷീണം പോലുള്ള അവ്യക്തമായ ലക്ഷണങ്ങൾ ഉൾപ്പെടെ അണ്ഡാശയ അർബുദം ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയണം. ഇവ തിരിച്ചറിയുന്നത് രോ​ഗം നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുമെന്ന് ഈ പഠനം കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com