
മദ്യം ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് അറിയാമെങ്കിലും തൽക്കാലികമായ കാരണങ്ങൾക്കായി മദ്യപാനം ശീലമാക്കുന്നവർ പിന്നീട് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് വീണു പോകാറുണ്ട്. മദ്യപാനം ദഹന വ്യവസ്ഥയെയും കരളിനെയും തകരാറിലാക്കുന്നു. ഇത് ശരീരത്തിന് വേണ്ട പോഷകങ്ങളുടെ ആഗിരണം ഇല്ലാതാക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശരീരത്തിലെ വ്യത്യസ്ത പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന എട്ട് ബി വിറ്റാമിനുകൾ അടങ്ങിയ അവശ്യ പോഷകമാണ് വിറ്റാമിൻ ബി കോംപ്ലക്സ്. മദ്യപാനം ദഹന വ്യവസ്ഥയെ തകിടം മറിക്കുന്നതിലൂടെ ഭക്ഷണത്തിൽ നിന്ന് അവശ്യപോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവിനെ തടയുന്നു. കൂടാതെ ഇത് മെറ്റബോളിസത്തിൽ പ്രധാന പങ്കു വഹിക്കുന്ന കരളിന് ഇരട്ടി സമ്മർദമുണ്ടാക്കുന്നു.
നാഡികളുടെ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിനുമുള്ള നിർണായക ജീവകമായ വിറ്റാമിൻ ബി 12 പ്രോസസ്സ് ചെയ്യുകയും സംഭരിക്കുകയും ചെയ്യുന്നത് കരളാണ്. പതിവ് മദ്യപാനം കരളിനെ തകരാറിലാക്കും. ഇത് ശരിയായ രീതിയിൽ മെറ്റബോളിസം നടക്കുന്നതിനും വിറ്റാമിനുകൾ സംഭരിക്കുന്നതിനുമുള്ള കഴിവിനെ ബാധിക്കും. ബി 1 (തയാമിൻ), ബി 6 (പിറിഡോക്സിൻ), ബി 9 (ഫോളേറ്റ്) എന്നിവയുടെ ആഗിരണം തടസ്സപ്പെടുത്തുന്നതു മൂലം ന്യൂറോളജിക്കൽ, കോഗ്നിറ്റീവ്, ഹെമറ്റോളജിക്കൽ പ്രശ്നങ്ങൾക്ക് നയിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക