നിർജലീകരണത്തിന് ഉടനടി പരിഹാരം; ഒആര്‍എസ് ഉപയോഗിക്കേണ്ടത് എങ്ങനെ?

ഒആർഎസ് ശരീരത്തിലുണ്ടാകുന്ന നിർജലീകരണത്തിന് ഉടനടിയുള്ള പരിഹാരമാണ്
ORS
ഒആര്‍എസ് ഉപയോഗിക്കേണ്ടത് എങ്ങനെ?
Published on
Updated on

യറിളക്കം, ഛർദ്ദി തുടങ്ങിയ അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തുമ്പോൾ ഡോക്ടര്‍മാര്‍ മരുന്നുകൾക്കൊപ്പം പ്രത്യേകം കുറിക്കുന്ന ഒന്നാണ് ഒആർഎസ് പൊടി (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷനുകൾ). വെള്ളത്തിൽ കലക്കി ലായനിയാക്കി കുടിക്കുന്ന ഒആർഎസ് ശരീരത്തിലുണ്ടാകുന്ന നിർജലീകരണത്തിന് ഉടനടിയുള്ള പരിഹാരമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇലക്ട്രോലൈറ്റുകളായ സോഡിയം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ് എന്നിവയാണ് ഒആർഎസ്സിൽ അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിന്‍റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പരിമിതമായ സാഹചര്യങ്ങളിൽ ഇത് ഏറെ ഗുണം ചെയ്യും.

ORS
40ലും 60ലും പ്രായമാകല്‍ പ്രക്രിയ അതിവേഗത്തിലാകും; പഠനം

ഒആർഎസ് തയ്യാറാക്കിയാൽ സാധാരണ ഊഷ്മാവിലാണെങ്കിൽ 12 മണിക്കൂറിനുള്ളിലും ഫ്രിഡ്ജിലും സൂക്ഷിക്കുകയാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ ഉപയോ​ഗിക്കണം. വയറിളക്കം മൂലമുണ്ടാകുന്ന നിർജലീകരണം തടയാനുള്ള പ്രഥമശുശ്രൂഷ ആയി ഒആർഎസിനെ ആഗോള ആരോഗ്യസംഘടനകളായ ലോകാരോഗ്യ സംഘടന (WHO) യും യൂണിസെഫും നിർദേശിക്കുന്നു. വയറിളക്കം കൂടാതെ ഹീറ്റ്സ്ട്രോക്ക്, കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ, ചില രോഗചികിത്സകൾ ഇതുമൂലം ഉണ്ടാകുന്ന നിർജലീകരണത്തിനും ഒആർഎസ് ഫലപ്രദമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com