ശ്രദ്ധക്കുറവു മുതല്‍ ആത്മഹത്യാ പ്രവണത വരെ; എന്താണ് പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ?

പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) എന്ന അവസ്ഥയുടെ ​ഗുരുതര അവസ്ഥയാണ് പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ അഥവ പിഎംഡിഡി എന്ന് പറയുന്നത്.
PERIODS
എന്താണ് പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ
Published on
Updated on

​ഗോളതലത്തിൽ 31 ദശലക്ഷത്തോളം സ്ത്രീകളാണ് പ്രതിമാസം പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ (പിഎംഡിഡി) എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നതെന്നാണ് സമീപ കാലത്ത് ഓക്സ്ഫോർഡ് സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) എന്ന അവസ്ഥയുടെ ​ഗുരുതര അവസ്ഥയാണ് പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ അഥവ പിഎംഡിഡി എന്ന് പറയുന്നത്. ആർത്തവത്തിന് മുന്നോടിയായി സ്ത്രീകളിലുണ്ടാകുന്ന കടുത്ത മാനസികാവസ്ഥാമറ്റവുമായി ബന്ധപ്പെട്ടതാണ് പിഎംഡിഡി.

PERIODS PAIN

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിഎംഡിഡിയുടെ യഥാർഥ കാരണം എന്താണെന്നതു സംബന്ധിച്ച ​ഗവേഷണങ്ങൾ നടന്നുവരികയാണ്. ഓരോ ആർത്തവ ചക്രത്തിലുമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥയുടെ അസ്വാഭാവിക പ്രതികരണമാകാം ഇതിന് കാരണമെന്നും കരുതുന്നു. ഹോർമോൺ അസന്തുലിതാവസ്ഥ സെറോടോണിൻ ഉത്പാദനം കുറയ്ക്കാം. ഇതും മാനസികാരോ​ഗ്യത്തെ ബാധിക്കാം.

പിഎംഡിഡി ലക്ഷണങ്ങൾ

ആർത്തവത്തിന് ഒരാഴ്ച്ച മുമ്പു തുടങ്ങി ആർത്തവം തുടങ്ങി ഏതാനും ദിവസങ്ങൾ കൂടി നീണ്ടുനിൽക്കുന്ന രീതിയിലാണ് പിഎംഡിഡി ലക്ഷണങ്ങൾ പ്രകടമാവുക. ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളെപ്പോലും ഇത് ബാധിക്കാം.

PERIODS PAIN

ദേഷ്യം, അസ്വസ്ഥത, വിഷാദം, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, ക്ഷീണം, ഉത്കണ്ഠ, ആശയക്കുഴപ്പം, ശരീര വീക്കം, അടിവയറിൽ കടുത്തവേദന, വയറുവീർക്കുക, മലബന്ധം, ഛർദി, ഓക്കാനം, പുറംവേദന, ചർമം ചൊറിഞ്ഞു തടിക്കൽ, തലവേദന, ലൈം​ഗിക താൽപര്യക്കുറവ്, വേദനാജനകമായ ആർത്തവം തുടങ്ങിയവ ലക്ഷണങ്ങളാണ്. പിഎംഡിഡിയുടെ ലക്ഷണങ്ങൾ.

PERIODS
അവധിക്ക് ശേഷം ജോലിയില്‍ തിരിച്ചു കയറാന്‍ മടിയോ? ഈ സമ്മർദം തീർക്കാൻ ചില വഴികളുണ്ട്

ചിലർ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ആ സമയത്ത് കടന്നു പോകുന്നത്. ആത്മഹത്യ പ്രവണത വരെ ചിലരിൽ കണ്ടെത്താറുണ്ട്. കൃത്യമായ പരിചരണവും ചികിത്സയും ആവശ്യമുള്ള ഗുരുതരവും വിട്ടുമാറാത്തതുമായ ഒരു രോഗാവസ്ഥയാണിത്. ജീവിതശൈലി മാറ്റങ്ങളും മരുന്നുകളും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com