രാത്രി ഉറക്കമളച്ചിരുന്നുള്ള പഠനം, ജോലി, സമ്മദം എന്നിവ കൂടുമ്പോൾ ശരീരത്തിന് ഊർജം കിട്ടാൻ പലരും കാപ്പിയെ ആശ്രയിക്കാറുണ്ട്. കാപ്പിയോട് അൽപം പ്രിയം കൂടുതലുള്ളവരാണെങ്കിൽ അത് നാലോ അഞ്ചോ കപ്പിലേക്ക് പോകാറുമുണ്ട്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമായ കഫീൻ ആണ് നമ്മളെ ഇത്തരത്തിൽ കാപ്പി അഡിക്ട് ആക്കുന്നതും ശരീരത്തെ ഉണർത്തി വെക്കുന്നതും.
ഒരു ദിവസം 400 മില്ലിഗ്രാമിൽ കൂടുതൽ (ഏതാണ്ട് നാല് കപ്പ്) കഫീൻ പതിവായി കുടിക്കുന്നത് പീന്നീട് ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ഇന്ത്യൻ സൈഡസ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഗവേഷക സംഘം നടത്തിയ പുതിയ പഠനത്തിൽ പറയുന്നു. കഫീൻ അടങ്ങിയ എല്ലാ ഉത്പന്നങ്ങളും ഇതിൽ പെടും.
കഫീൻ ശരീരത്തിലെ പാരാസിംപതിക് സിസ്റ്റത്തെ തടസപ്പെടുത്തുന്നു. സ്വാഭാവികമായ വിശ്രമത്തിനും വീണ്ടെടുക്കലിനും സഹായിക്കുന്ന ശരീരത്തിന്‍റെ പ്രാഥമിക സംവിധാനമാണ് പാരാസിംപതിക് സിസ്റ്റം. ഇത് തടസപ്പെടുന്നതോടെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും അഡ്രിനാലിൽ ഉൽപാദനം കൂടുകയും ഇത് ഊർജവും ഉണർവും നൽകുകയും ചെയ്യുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിരന്തരമായി പാരാസിംപതിക് സിസ്റ്റം തടസപ്പെടുന്നതു മൂലം രക്തസമ്മർദം ഉയരാനും ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു. ലക്ഷണങ്ങളില്ലാത്തതു കൊണ്ട് രക്തസമ്മർദം ഉയരുന്നത് പലപ്പോഴും ഗുരുതരാവസ്ഥയിൽ എത്തിയ ശേഷമാണ് അറിയുക. ഉയർന്ന രക്തസമ്മർദം കൊറോണറി ആർട്ടറി രോഗം, ഹൃദയാഘാതം, വിട്ടുമാറാത്ത വൃക്കരോഗം, ഡിമെൻഷ്യ തുടങ്ങിയ അവസ്ഥയിലേക്ക് നയിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ കാപ്പി പോലെ കഫീന്‍ അടങ്ങിയവ പൂർണമായും ഉപേക്ഷിക്കണമെന്നല്ല. ദിവസവും മിതമായ അളവിൽ കാപ്പി കുടിക്കാവുന്നതാണ്. കാപ്പിയോടുള്ള ആസക്തി കുറയ്ക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ഗുണകരമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ