ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണമെന്ന് വീട്ടിലെ മുതിര്‍ന്നവര്‍ പറഞ്ഞു കേട്ടിട്ടില്ലേ? ഇതിലൊന്നും വലിയ കാര്യമില്ലെന്ന് ചിന്തിച്ച് കഴിച്ച ഉടനെ കുളിക്കാനോടിയാൽ വയറു പണി തരും. ആയുവേദ വിധിപ്രകാരം ദൈനംദിന പ്രവർത്തനങ്ങൾക്ക് കൃത്യമായ സമയക്രമമുണ്ട്. ഭക്ഷണം കഴിച്ച ശേഷം ശരീര താലനില ഉയരുകയും ദഹനം ആരംഭിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിന് പിന്നാലെ കുളിക്കുന്ന ശീലം ശരീരത്തിലെ താപനില കുറയാനും ഇത് ദഹനക്കേട് അസിഡിറ്റി എന്നിവയ്ക്കും കാരണമാകുന്നു. ഇതൊരും ശീലമാകുന്നതോട് ദഹന പ്രശ്നങ്ങളും മന്ദഗതിയിലുള്ള ഉപാപചയവും മൂലം ശരീരഭാരം കൂടാനും പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂടാതെ ഭക്ഷണത്തിന് പിന്നാലെ കുളിക്കുന്നതു മൂലം വയറിന്റെ ഭാഗത്തേക്കുള്ള രക്തയോട്ടവും കുറയാൻ കാരണമാകും.ഭക്ഷണത്തിന് ശേഷം കുറഞ്ഞത് ഒരു മണിക്കൂർ ശേഷം കുളിക്കുന്നതാണ് ആരോഗ്യത്തിന് മികച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ