നമ്മുടെ അടുക്കളയിൽ സ്ഥിരം കാണുന്ന നാരങ്ങയ്ക്ക് രക്തത്തിലെ പഞ്ചസാര സ്പൈക്കുകൾ നിയന്ത്രിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും ധാരാളം വിറ്റാമിൻ സിയും അടങ്ങിയ നാരങ്ങയിലെ നാരുകൾ കാർബോഹൈഡ്രേറ്റ് ദഹനത്തെ മന്ദഗതിയിലാക്കും. അതായത് രക്തത്തിലേക്ക് ഗ്ലൂക്കോസിന്‍റെ ആഗിരണം മെല്ലെയാക്കുന്നു. ഭക്ഷണത്തിന് ശേഷം പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരുന്നത് തടയാൻ ഇത് സഹായിക്കും. കൂടാതെ ദഹനം എളുപ്പത്തിലാകാനും നാരങ്ങൾ ബെസ്റ്റാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാരങ്ങ മാത്രമല്ല, കറുവപ്പട്ടയും രക്തത്തിലെ പഞ്ചസാര സ്പൈക്കുകൾ നിയന്ത്രിക്കാൻ സഹായിക്കും. കറുവാപ്പട്ടയിൽ ഇൻസുലിൻ അനുകരിക്കുന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം മെല്ലെയാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തിന് മുമ്പ് ഒരു നുള്ള് കറുവപ്പട്ട ചേർത്ത് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും ഭക്ഷണത്തിൽ കറുവപ്പട്ട ചേർക്കുന്നതും രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയാനാകും.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ജീവിതശൈലില്‍ മാറ്റം കൊണ്ടുവരാം
മധുരം ഒഴിവാക്കുക
വ്യായാമം പതിവാക്കുക
കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
ധാരാളം വെള്ളം കുടിക്കുക
സമ്മർദ്ദം നിയന്ത്രിക്കുക
ഗുണനിലവാരമുള്ള ഉറക്കം പിന്തുടരാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ