ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമാകുന്ന മങ്കിപോക്സിനെതിരെ (എംപോക്സ്) ആഗോളതലത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത് മറ്റൊരു കോവിഡ് സമാനമായ സാഹചര്യത്തിലേക്ക് നയിക്കുമോയെന്ന് സംശയിക്കുന്ന നിവധി ആളുകളുണ്ട്. എന്നാൽ മങ്കിപോക്സിന്റെ പഴയതോ പുതിയതോ ആയ വകഭേദമാകട്ടെ, അവ കോവിഡുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടറായ ഹാൻസ് ക്ലൂഗ് വ്യക്തമാക്കി.
എംപോക്സിന്‍റെ വ്യാപനം നിയന്ത്രണവിധേയമാണ്. എംപോക്സ് വ്യാപനം തടയാനുള്ള നടപടികളെ കുറിച്ച് അധികൃതർക്ക് അറിവുണ്ടെന്നും തീർച്ചയായും എംപോക്സിനെ ഒറ്റക്കെട്ടായി മറികടക്കാനാകുമെന്നും ഹാൻസ് പറഞ്ഞു. എംപോക്സ് ക്ലേഡ് 1 എന്ന പുതിയ വകഭേദത്ത കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തനം നടത്തുന്നത്. അടുത്ത സമ്പക്കത്തിലൂടെ പെട്ടെന്ന് പകരുന്നതിനാലാണ് ക്ലേഡ് 1 വകഭേദം ആഗോള ആശങ്കയായി വളരുന്നത്.
താരതമ്യേന അപകടമില്ലാത്ത ക്ലേഡ് 2 വകഭേദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ യൂറോപ്പിൽ മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് 100 കണക്കിന് എംപോക്സ് ക്ലേഡ് 2 പുതിയ കേസുകൾ യൂറോപ്പിൽ പ്രതിമാസം റിപ്പോർട്ട് ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 17,000 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇതിന് മുന്‍പ് ജൂണ്‍ 2022ലാണ് എംപോക്സിനെതിരെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്. 116 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം ആളുകളെയാണ് അന്ന് രോഗം ബാധിച്ചത്. 200 ലധികം ആളുകള്‍ മരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്താണ് മങ്കിപോക്സ് (എംപോക്സ്)
ഓർത്തോപോക്സ് വൈറസ് വിഭാഗത്തിലെ ഒരു സ്പീഷീസായ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന വൈറസ് ബാധയാണ് മങ്കിപോക്സ്. 1958 ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തിയത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും എംപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ