എംപോക്സിനെതിരെ ഒരു വർഷത്തിനുള്ളിൽ വാക്സിന്‍: സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഒരു വർഷത്തിനുള്ളിൽ വാക്സിൻ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ
vaccine
മങ്കിപോക്സിനെതിരെ വാക്സിന്‍ വികസിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
Published on
Updated on

ന്യൂഡല്‍ഹി: ലോകാരോ​ഗ്യ സംഘടന എംപോക്സിനെതിരെ (മങ്കിപോക്സ്) ആ​ഗോള ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയും ജാ​ഗ്രത ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിൻ വികസിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്സിൻ നിർമാണ ഘട്ടത്തിലാണ് ഒരു വർഷത്തിനുള്ളിൽ വാക്സിൻ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പറഞ്ഞു. യുഎസ് കമ്പനിയായ നോവ വാക്സുമായി ചേർന്നാണ് എംപോക്സിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിക്കുന്നത്.

'എംപോക്സ് വ്യാപകമാകുന്നതിനെ തുടർന്ന് പ്രഖ്യാപിച്ച ആ​ഗോള ആരോ​ഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് അപകടത്തിലായേക്കാവുന്ന ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷപ്പെടുത്തുന്നതിന് എംപോക്സിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിലവിൽ. ഒരു വർഷത്തിനുള്ളിൽ ഇതിൽ കൂടുതൽ നല്ല വാർത്തകൾ പങ്കുവെക്കാനാകുമെന്നാണ് പ്രതീക്ഷ'- അദാർ പൂനാവാല പറഞ്ഞു.

ഓർത്തോപോക്സ് വൈറസ് വിഭാഗത്തിലെ ഒരു സ്പീഷീസായ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന വൈറസ് ബാധയാണ് മങ്കിപോക്സ്. 1958-ൽ കുരങ്ങുകളിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടർന്ന് 1970-ൽ ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും എംപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

vaccine
കോവിഡിന് സമാനമോ? മങ്കിപോക്സിന്‍റെ അതിവേ​ഗ വ്യാപനത്തിൽ ലോകാരോ​ഗ്യ സംഘടന

റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ലോകാരോ​ഗ്യ സംഘടന ജാഗ്രതാ നിർദേശവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചത്. ഈ വർഷം ആഫ്രിക്കയിൽ 17,000- ലധികം കേസുകളും 517 മരണങ്ങളും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുന്‍പ് ജൂണ്‍ 2022ലാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്. 116 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം ആളുകളെയാണ് അന്ന് രോഗം ബാധിച്ചത്. 200 ലധികം ആളുകള്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com