night shift

പകല്‍ മുഴുവന്‍ ഉറക്കം, രാത്രി നീണ്ടു നില്‍ക്കുന്ന ജോലി; നൈറ്റ് ഷിഫ്റ്റുകാരെ നിങ്ങൾ സൂക്ഷിക്കണം

ജീവിതശൈലി മാറ്റം ഒരു വ്യക്തിയുടെ സാമൂഹിക ജീവിതം മാത്രമല്ല ശരീരത്തിലെ നിരവധി ജൈവ സംവിധാനങ്ങളെ തടസപ്പെടുത്തും

ടി മേഖല സജീവമായതോടെ നൈറ്റ് ഷിഫ്റ്റ് ജോലികൾ ഇപ്പോൾ സാധാരണയായി. സ്വാഭാവിക ഉറക്ക-ഉണർവ് ചക്രത്തില്‍ പ്രവർത്തിക്കുന്ന ഒന്നാണ് മനുഷ്യശരീരം. എട്ടുമണിക്കൂർ അല്ലെങ്കിൽ ആറുമണിക്കൂറെങ്കിലും രാത്രി ഉറങ്ങേണ്ടത് നിർബന്ധമാണ്. എന്നാൽ നൈറ്റ് ഷിഫ്റ്റുകളിൽ രാത്രി ഉണർന്നിക്കുകയും ഉണർന്നിരിക്കേണ്ട പകലുകൾ ഉറങ്ങിത്തീർക്കുകയും ചെയ്യുന്നു. ഈ ജീവിതശൈലി മാറ്റം ഒരു വ്യക്തിയുടെ സാമൂഹിക ജീവിതം മാത്രമല്ല ശരീരത്തിലെ നിരവധി ജൈവ സംവിധാനങ്ങളെ തടസപ്പെടുത്തും.

രാത്രി ഉണർന്നിരുന്ന പകൽ ഉറങ്ങുന്നതു കൊണ്ടുള്ള ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം

1. സ്വാഭാവിക ഉറക്കചക്രം തകരാറിലാക്കും

sleep

രാത്രി ഉണർന്നിരിക്കുന്നത് നമ്മുടെ സ്വാഭാവിക ഉറക്ക ചക്രത്തെ സാരമായി ബാധിക്കാൻ കാരണമാകുന്നു. ഇത് പല വിധത്തിലുള്ള നിദ്രവൈകല്യങ്ങളിലേക്കും ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.

2. ഹൃദയാരോ​ഗ്യം

heart health

രാത്രി ഏറെ നേരം ഉണർന്നിരിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോ​ഗ്യം താറുമാറാക്കും. ക്രമമല്ലാത്ത ഉറക്കരീതി ശരീരത്തിൽ രക്തസമ്മർദം ഉയർത്താനും ഇത് ഹൃദയാരോ​ഗ്യത്തെ ബാധിക്കാനും കാരണമാകുന്നു. 2012-ൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവരിൽ ഹൃദയാഘാത സാധ്യത ഏഴ് ശതമാനം വർധിച്ചതായി കണ്ടെത്തി.

3. വിറ്റാമിൻ ഡിയുടെ അഭാവം

vitamin d

മാനസികാരോ​ഗ്യം മെച്ചപ്പെടുന്നതിനും അസ്ഥികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് കാൽസ്യം ആ​ഗിരണം ചെയ്യുന്നതിന് ആവശ്യമായ വിറ്റാമിൻ ഡിയുടെ അഭാവം നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരിൽ വളരെ അധികമായിരിക്കും. ഇത്തരം വ്യക്തികളിൽ ഓസ്റ്റിയോമലാസിയ, വിഷാദം , ഉത്കണ്ഠ തുടങ്ങിയവയ്ക്കുള്ള സാധ്യക കൂടുതലാണ്.

4. പൊണ്ണത്തടി കൂട്ടും

over weight

രാത്രി മുഴുവൻ ജോലി ചെയ്യുന്നതും പകൽ ഉറങ്ങുന്നതുമായ ശീലം അമിതവണ്ണത്തിനും പ്രമേഹത്തിനും ഉള്ള സാധ്യത വർധിപ്പിക്കുന്നു. ഹോർമോൺ ഉൽപാദനത്തിലെ അസന്തുലിതാവസ്ഥയാണ് ഇതിന് കാരണം. ആരോ​ഗ്യകരമായ ഭക്ഷണം കഴിച്ചാലും ഹോർമോൺ അസന്തുലിതാവസ്ഥ അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകും.

5. മെലാറ്റോണിൻ ഉൽപാദനം

Melatonin

മസ്തിഷ്കം ഇരുട്ടിനോട് പ്രതികരിക്കുമ്പോൾ ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ് മെലറ്റോണിൻ. ഇത് സർക്കാഡിയൻ താളവും (24-മണിക്കൂർ ആന്തരിക ക്ലോക്ക്) ഉറക്കസമയം നിയന്ത്രിക്കാനും മെലറ്റോണിൻ സഹായിക്കും. രാത്രിയിൽ വെളിച്ചം കാണുന്നത് മെലറ്റോണിൻ ഉൽപാദനത്തെ തടയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com