വിഡിയോ അതിവേഗം സ്ക്രോള്‍ ചെയ്തു പോകുന്നത് വിരസത കൂട്ടുമെന്ന് പഠനം

മനുഷ്യന്‍റെ ശ്രദ്ധയും വിരസതയും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. കാറ്റി ടാം പറയുന്നു
Mobile scrolling
വിഡിയോ അതിവേഗം സ്ക്രോള്‍ ചെയ്തു പോകുന്നത് വിരസത കൂട്ടുമെന്ന് പഠനം
Published on
Updated on

വിരസതയകറ്റാന്‍ ഓണ്‍ലൈന്‍ വിഡിയോകള്‍ തുടര്‍ച്ചയായി സ്വിച്ച് ചെയ്യുന്നത് വിരസത രൂക്ഷമാക്കുമെന്ന് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പുറത്തുവിട്ട പഠനം. ഇന്‍സ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോട്ട്സുമൊക്കെ കാണുന്നത് ആദ്യമാദ്യം ബോറടി മാറ്റുമെങ്കിലും പീന്നിട് ആ ശീലം വിരസത അമിതമാക്കുന്നതിലും കൂടുതല്‍ സംതൃപ്തി നല്‍കുന്ന വിഡിയോകള്‍ പരുതുന്നതിലേക്കും നയിക്കുമെന്നും യുണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വിശദീകരിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മനുഷ്യന്‍റെ ശ്രദ്ധയും വിരസതയും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. കാറ്റി ടാം പറയുന്നു. ഒരാള്‍ ഒരു വിഡിയോയില്‍ നിന്ന് മറ്റൊന്നിലേക്ക് വളരെ പെട്ടെന്ന് സ്വിച്ച് ചെയ്യുമ്പോള്‍ കണ്ടുകൊണ്ടിരുന്ന വിഡിയോയില്‍ ശ്രദ്ധകുറയുകയും കൂടുതല്‍ തൃപ്തി നല്‍കുന്ന ഉള്ളടക്കത്തിനായി പരുതാനും ആരംഭിക്കും. ഇതിനെ ഡിജിറ്റല്‍ സ്വിച്ചിങ് എന്നാണ് വിളിക്കുന്നത്. ഇത് കൂടുതല്‍ വിരസതയിലേക്കും ശ്രദ്ധക്കുറവിലേക്കും ഈ ശീലം നയിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

Mobile scrolling
കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ മടിയാണോ?; ശീലിപ്പിക്കാം ഇക്കാര്യങ്ങള്‍

വിവിധ പ്രദേശങ്ങളില്‍ നിന്നായി 1200 ലധികം ആളുകളാണ് പഠന വിധേയമായത്. ഒരു വിഡിയോ പൂര്‍ത്തിയാകുന്നതിന് മുന്‍പ് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യുന്ന പ്രവണത വളരെ പെട്ടെന്ന് വിരസത അനുഭവപ്പെട്ടതായി പഠനത്തില്‍ കണ്ടെത്തി. എന്നാവ്‍ മറ്റൊരു വിഭാഗത്തെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ സ്കിപ് അല്ലെങ്കില്‍ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്യാനാകാത്ത വിധം കാണിച്ചപ്പോള്‍ അവര്‍ക്ക് വിരസത കുറഞ്ഞതായും വിഡിയോ കൂടുതല്‍ ശ്രദ്ധയോടെ ആസ്വദിച്ചതായും പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ പ്രായ വ്യത്യാസമുള്ളവരെ പഠനവിധേയമാക്കുമ്പോള്‍ പഠനത്തില്‍ വ്യത്യാസം വരാമെന്നും പഠനത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com