ശരീരഭാരം കൂടുന്നത് പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റമാണ് ശരീരഭാരം വര്‍ധിക്കാനുള്ള പ്രധാന കാരണം. ശരീരഭാരം കൂടുന്നത് ശരീരത്തില്‍ കൊളസ്ട്രോള്‍ അളവും വര്‍ധിപ്പിച്ചേക്കാം. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കും.
പൊണ്ണത്തിടിക്ക് കാരണമാകുന്ന മിക്ക ഭക്ഷണങ്ങളിലും സാച്ചുറേറ്റഡ് ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടുള്ളതാണ് ഇത് കൊളസ്ട്രോള്‍ അളവു കൂടാന്‍ കാരണമാകുന്നു. കൂടാതെ, ശരീരഭാരം വർധിക്കുന്നത് പലപ്പോഴും ശാരീരിക പ്രവർത്തനങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതും കൊളസ്ട്രോളിൻ്റെ അളവ് കൂടാന്‍ കാരണമാകുന്നു.
ആരോഗ്യകരമായി ജീവിതശൈലിയിലൂടെ ശരീരഭാരം നിയന്ത്രിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ അളവു ക്രമീകരിക്കാന്‍ സഹായിക്കും.
ശരീരഭാരം കുറയുമ്പോൾ കൊളസ്ട്രോൾ കൂടാം
ശരീരഭാരം കുറയുമ്പോൾ കൊളസ്ട്രോളിൻ്റെ അളവ് താൽക്കാലികമായി ഉയരും. ശരീരം ഊർജ്ജത്തിനായി കൊഴുപ്പ് വിഘടിപ്പിക്കുകയും കോശങ്ങൾക്കുള്ളിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ശരീരഭാരം കുറയ്ക്കാം
ശരീരത്തില്‍ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതിന് നാരുകള്‍ ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ചേര്‍ക്കുക.
അമിതമായി കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ (വൈറ്റ് ബ്രെഡ്, ജങ്ക് ഫുഡ്, പാസ്ത തുടങ്ങിയവ) ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുക.
സോഡ, മദ്യം, ശീതള പാനീയങ്ങള്‍ ഒഴിവാക്കുക.
ശരീരത്തില്‍ ജലാംശം ഉണ്ടാവേണ്ടതിന് വെള്ളം നന്നായി കുടിക്കുക.
ദിവസലും 20 മിനിറ്റ് നേരം വ്യായാമം ചെയ്യുക.
പുകവലി ഉപേക്ഷിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ