മുടികൊഴിച്ചില്‍, അകാല നര, മുടിയുടെ കട്ടി കുറയുന്നത് തുടങ്ങി തലമുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ ഒരു പരിഹാരമുണ്ടെങ്കിലോ?
തലമുടി ആരോഗ്യത്തോടെ വളരാന്‍ ആദ്യം ശ്രദ്ധക്കേണ്ടത് കഴിക്കുന്ന ഭക്ഷണമാണ്. മുടി വളരാന്‍ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം. തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില തരം നട്സ് പരിചയപ്പെട്ടാം...
പോഷകങ്ങളുടെ പവർഹൗസ് ആണ് ബ്രസീൽ നട്സ്. ഇവയിൽ തലമുടി വളരാൻ സഹായിക്കുന്ന സെലീനിയം എന്ന സംയുക്തം ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാനും സെലീനിയം ആവശ്യമാണ്.
കശുവണ്ടിയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടിയില്‍ സ്വാഭാവിക എണ്ണ നിലനിർത്താനും സഹായിക്കും.
ബദാമിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, പ്രോട്ടീൻ, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങൾ മുടിയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്. ഇത് മുടി തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാൻ സഹായിക്കും. ഒരു പിടി ബദാം തലേന്ന് രാത്രി കുതിർത്ത ശേഷം രാവിലെ കഴിക്കുന്നതാണ് നല്ലത്.
ഒമേഗ-3 ഫാറ്റി ആസിഡുകൾക്കൊപ്പം വിറ്റാമിൻ ഇ, സെലീനിയം എന്നിവ ധാരാളം അടങ്ങിയ വാൽനട്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ കലോറിയും കൊഴുപ്പും അടങ്ങിയിരിക്കുന്നതിനാൽ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും.
ഹേസൽ നട്സില്‍ വിറ്റാമിൻ ഇ, പ്രോട്ടീൻ, സിങ്ക്, സെലീനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ