തുടര്‍ച്ചയായ മലബന്ധം ഹൃദയാഘാത ലക്ഷണമാകാമെന്ന് പഠനം. ആഴ്ചയില്‍ തുടര്‍ന്നയായി മൂന്ന് ദിവസം അനുഭവപ്പെടുന്നതോ അല്ലെങ്കില്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും മലബന്ധം അനുഭവപ്പെടുന്നുവെങ്കിലോ അത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ഓസ്ട്രേലിയയിലെ മൊനാഷ് സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
സമ്മർദം അനുഭവിക്കുന്നതിന്റെ ഭാഗമായി മലബന്ധം ഉണ്ടാകാമെങ്കിലും ചിലഘട്ടങ്ങളിൽ ഹൃദ്രോഗത്തിന്റെ ഭാഗമായും ഈ ലക്ഷണമുണ്ടാകാം. തുടർച്ചയായി മലബന്ധം ഉണ്ടാകുന്നത് ശ്രദ്ധിക്കണമെന്നും ഇത് പക്ഷാഘാതം, ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്നും പഠനത്തില്‍ പറയുന്നു. യുകെയില്‍ നിന്നുള്ള 4,08,354 പേരുടെ ആരോഗ്യവിവരങ്ങള്‍ പഠനവിധേയമാക്കി. ഇതില്‍ 23,814 ആളുകള്‍ മലബന്ധം അനുഭവിച്ചിരുന്നു. ഇവരില്‍ ഹൃദ്രോഗ സാധ്യത കൂടുതാണെന്ന് ഗവേഷകര്‍ വിശദീകരിച്ചു. മലബന്ധം ഉള്ളവരിൽ ഉയർന്ന രക്തസമ്മർദവും അതിനോട് അനുബന്ധിച്ച് ഹൃദ്രോഗങ്ങളും കൂടുതലായി കണ്ടെത്തിയെന്ന് ഗവേഷകർ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആഗോളതലത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഏതാണ്ട് 14 ശതമാനം ആളുടെ മലബന്ധം ബാധിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും പ്രായമായവരും സ്ത്രീകളുമാണെന്ന് പഠനത്തില്‍ പറയുന്നു. മലബന്ധം അനുഭവിക്കുന്നവരിൽ ശ്വാസോച്ഛ്വാസം ക്രമരഹിതമാവുകയും ഇത് ഉയര്‍ന്ന രക്തസമ്മർദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രക്തസമ്മർദം വര്‍ധിക്കുന്നതിലൂടെ ഹൃദ്രോഗസാധ്യതകളും വർധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കൂടാതെ സ്ഥിരമായി മലബന്ധം ഉള്ളവരിൽ ദഹനം, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവയെ നിയന്ത്രിക്കുന്ന വേഗസ് നേർവിന്റെ പ്രവർത്തനം തകരാറിലാകുന്നതിലൂടെ ഹൃദയാഘാതമുണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
മലബന്ധം അകറ്റുന്നതിന് നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം. ഒരു ദിവസം എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് മലശോധന സുഗമമാക്കാന്‍ സഹായിക്കും. ഇലക്കറികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യം എന്നിവയിൽ നാരുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. മലശോധനയ്ക്കുള്ള തോന്നലുണ്ടായാൽ പിടിച്ചു വയ്ക്കരുത്. കൂടാതെ ദിവസവും രാവിലെ അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ദഹനവും ശോധനയും സുഗമമാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ