വെറും ഒരു പഴമായി മാത്രം മുന്തിരിയെ കാണരുത്. വിറ്റാമിൻ എ, സി, ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി നിരവധി രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. മുന്തിരിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റാണ് ഫ്ലേവനോയ്ഡുകൾ. അവ ശരീരത്തിന് വളരെ നല്ലതാണ്. പലവിധ രോഗങ്ങളെയും ചെറുക്കാന്‍ മുന്തിരിക്ക് സാധിക്കും.
പ്രമേഹ രോഗികൾക്ക് മുന്തിരി ബെസ്റ്റാണ്
കലോറി കുറവും നാരുകൾ ധാരാളവുമടങ്ങിയ മുന്തിരി പ്രമേഹ രോഗികൾക്ക് ബെസ്റ്റാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കും. കൂടാതെ സംതൃപ്തി നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുന്നതും തടയാൻ സഹായിക്കും. കൂടാതെ വിശപ്പകറ്റുന്നതിൽ മുന്തിരി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദീർഘനേരം വിശപ്പിനെ ചെറുക്കാൻ സഹായിക്കും.
കാൻസർ വിരുദ്ധ ഗുണങ്ങൾ
മുന്തിരിയിലെ ലിമോണിന് കാൻസർ വിരുദ്ധ ഗുണങ്ങൾ ഉള്ളതിനാൽ ഇത് ദിവസവും കഴിക്കുന്നത് ചില കാൻസറിനെ തടയാൻ സഹായിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്കിൻ അലർജി ചെറുക്കും
മുന്തിരിയിലടങ്ങിയ ആൻ്റിവൈറൽ ഗുണങ്ങൾ പലതരത്തിലുള്ള സ്കിൻ അലർജികളെ ചെറുക്കാൻ സഹായിക്കും. പോളിയോ, ഹെർപ്പസ് തുടങ്ങിയ വൈറസുകളെ ചെറുക്കാനും ഈ ആൻ്റിവൈറൽ ഗുണങ്ങൾ സഹായിക്കും.
കണ്ണിൻ്റെ ആരോഗ്യം
മുന്തിരിയിൽ വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. കണ്ണിന് പ്രശ്‌നമുള്ളവർക്ക് ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ