മനുഷ്യന്റെ തലച്ചോറില്‍ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. ഇവ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളണ്ടാക്കുമെന്ന ആശങ്കയാണ് ആരോഗ്യരംഗത്തുള്ളവര്‍ പങ്കുവയ്ക്കുന്നത്.
അമേരിക്കയില്‍ നിന്നുള്ള പഠനമാണ് മനുഷ്യന്റെ തലച്ചോറില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നിട്ടില്ല. അഞ്ച് മില്ലിമീറ്ററില്‍ താഴെ വലുപ്പമുള്ള മൈക്രോപ്ലാസ്റ്റിക് നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയില്ല. കുടിവെള്ളത്തിന്റെയും നിത്യോപയോഗ സാധനങ്ങളിലൂടെയും പല സ്രോതസ്സുകളിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ന്യൂ മെക്സിക്കോയിലെ ആല്‍ബുക്വെര്‍ക്കില്‍ പോസ്റ്റ്മോര്‍ട്ടങ്ങളില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും 51 സാമ്പിളുകളില്‍ മൈക്രോപ്ലാസ്റ്റിക്സിന്റെ സാന്ദ്രത പരിശോധിച്ചു. കരള്‍, വൃക്ക, തലച്ചോറ് എന്നിവയില്‍ നിന്നാണ് സാമ്പിളുകള്‍ എടുത്തത്. കരളിലും വൃക്കയിലും ഉള്ളതിനേക്കാള്‍ 30 മടങ്ങ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തലച്ചോറിലുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈ പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യമാണ് തലച്ചോറിലേക്ക് ഉയര്‍ന്ന രക്തപ്രവാഹം ഉണ്ടാകുന്നതിന് കാരണമെന്നുമാണ് ഗവേഷകരുടെ നിഗമനം.
2016 നും 2024 നും ഇടയില്‍ ശേഖരിച്ച മസ്തിഷ്‌ക സാമ്പിളുകളിലെ പ്ലാസ്റ്റിക്കിന്റെ അളവ് ഏകദേശം 50 ശതമാനം വര്‍ദ്ധിച്ചതായും ഗവേഷകര്‍ കണ്ടെത്തി. പഠനത്തില്‍ കണ്ടെത്തിയ മൈക്രോപ്ലാസ്റ്റിക്‌സില്‍ കൂടുതലും പോളിയെത്തിലീന്‍ അടങ്ങിയവയാണ്. കുപ്പി, തൊപ്പികള്‍, പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവ പോലുള്ള നിരവധി ദൈനംദിന ഉല്‍പ്പന്നങ്ങളില്‍ പോളിയെത്തിലിന്‍ ഉപയോഗിക്കുന്നു.
എന്നാല്‍ ഇവ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ഗവേഷകര്‍ ഉറപ്പ് പറയുന്നില്ല. ചില ലബോറട്ടറി പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത് മൈക്രോപ്ലാസ്റ്റിക് മസ്തിഷ്‌ക വീക്കവും കോശങ്ങളുടെ നാശവും വര്‍ദ്ധിപ്പിക്കുകയും 'ജീന്‍ എക്‌സ്പ്രഷന്‍' മാറ്റുകയും തലച്ചോറിന്റെ ഘടന മാറ്റുകയും ചെയ്യുന്നുണ്ടെന്നാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ