ശരീരത്തിലെ സ്വാഭാവിക കൊലയാളി കോശങ്ങള്‍ക്ക് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനാകും, പുതിയ വാക്സിന്‍ വികസിപ്പിക്കാന്‍ ഗവേഷകര്‍

രോ​ഗപ്രതിരോധ വ്യവസ്ഥയിലെ സ്വാഭാവിക കൊലയാളി കോശങ്ങൾക്ക് കാൻസർ കോശങ്ങളെ നശിപ്പിക്കാനാകുമെന്ന് കണ്ടെത്തല്‍
cancer
ശരീരത്തിലെ സ്വാഭാവിക കൊലയാളി കോശങ്ങള്‍ക്ക് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനാകുമെന്ന് പഠനം
Published on
Updated on

കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക ചുവടുവെപ്പുമായി യുകെയിലെ സൗത്ത്ആംടണ്‍ സർവകലാശാല ​ഗവേഷകർ. ശരീരത്തിലെ സ്വാഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കുന്നതിലൂടെ കാൻസർ കോശങ്ങളെ നശിപ്പിക്കാനാകുമെന്നാണ് പുതിയ കണ്ടെത്തൽ.

അണുബാധയിൽ നിന്നും രോ​ഗങ്ങളിൽ നിന്നും സംരക്ഷിക്കുന്ന രോ​ഗപ്രതിരോധ വ്യവസ്ഥയിലെ സ്വാഭാവിക കൊലയാളി കോശങ്ങൾക്ക് കാൻസർ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രത്യേക പ്രോട്ടീനെ തിരിച്ചറിയാനും നശിപ്പിക്കാനുമുള്ള കഴിവുണ്ട്. എന്നാല്‍ ഇവ കാൻസർ കോശങ്ങളെ ക്രമരഹിതമായി ആക്രമിക്കുമെന്നായിരുന്നു മുമ്പ് വിലയിരുത്തിയിരുന്നത്.

XPO1 എന്നറിയപ്പെടുന്ന ഈ പ്രോട്ടീനെ ഹൈജാക്ക് ചെയ്യുന്നതിലൂടെ രോഗത്തെ നശിപ്പിക്കാൻ കൂടുതൽ കൊലയാളി കോശങ്ങളെ സജീവമാക്കാൻ സാധിക്കുമെന്ന് ​ഗവേഷകർ പഠനത്തിൽ പറയുന്നു. കൊലയാളി കോശങ്ങൾ എങ്ങനെ കൃത്യമായി കാൻസർ കോശങ്ങൾ തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. സയൻസ് അഡ്വാൻസസ് ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

XPO1 പ്രോട്ടീനിൽ നിന്ന് ഡിറൈവ് ചെയ്യപ്പെട്ട ഒരു പെപ്റ്റൈഡിനെ (അമിനോ ആസിഡുകളുടെ ചെറിയ ശൃംഖല) സ്വഭാവിക കൊലയാളി കോശങ്ങൾ തിരിച്ചറിയുകയും പ്രതിരോധ വ്യവസ്ഥ അവയോട് പ്രതികരിക്കുന്നതായും കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. സജീവമായ

സ്വഭാവിക കൊലയാളി കോശങ്ങൾ ഉള്ള കാൻസർ രോഗികൾക്ക് അതിജീവന സാധ്യത കൂടുലാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.

സ്വഭാവിക കൊലയാളി കോശങ്ങൾ ഭാവിയിൽ ഉയർന്നുവരുന്ന ഇമ്മ്യൂണോതെറാപ്പി രൂപമാണെന്നും ​ഗവേഷകർ പറയുന്നു. കീമോതെറാപ്പി പോലുള്ള ചികിത്സ രീതിയില്‍ സംഭവിക്കുന്നപോലെ ആരോ​ഗ്യകരമായ കോശങ്ങളെ ഇവ ആക്രമിക്കുകയില്ല. അതിനാൽ പരമ്പരാ​ഗത കാൻസർ ചികിത്സ രീതിയെക്കാൾ സ്വഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കിക്കൊണ്ടുള്ള ചികിത്സ രീതി കൂടുതൽ ഫലപ്രദവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുൻ പഠനങ്ങൾ കാൻസറിനെതിരായ ശരീരത്തിൻ്റെ സംരക്ഷണവുമായി സ്വഭാവിക കൊലയാളി കോശങ്ങളെ ബന്ധിപ്പിച്ചിരുന്നു. എന്നാല്‍ സ്വഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കിക്കൊണ്ട് XPO1 പ്രോട്ടീനെ നശിപ്പിക്കുകയും രോഗത്തെ തടഞ്ഞു നിര്‍ത്താനും സഹായിക്കുന്ന സാങ്കേതികത എടുത്തുകാട്ടുന്നത് ആദ്യമായാണ്.ഈ കണ്ടെത്തലിന് ഇമ്മ്യൂണോതെറാപ്പിയുടെ ഗതി തന്നെ മാറ്റാൻ കഴിയുമെന്നാണ് ​ഗവേഷകരുടെ പ്രതീക്ഷ. പരമ്പരാഗത ചികിത്സകൾ പരാജയപ്പെട്ട സന്ദർഭങ്ങളിൽ ഇത് വ്യക്തിഗതമാക്കിയ കാൻസർ ചികിത്സയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കുന്നതായും ഗവേഷകര്‍ പറയുന്നു.

cancer
വായ്പ്പുണ്ണ് പതിവാണോ? നിരാസമാക്കരുത്; ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോ​ഗലക്ഷണമാകാം

കരൾ അർബുദം, ഹെഡ് ആന്റ് നെക്ക് അർബുദം, എൻഡോമെട്രിയൽ, സ്തനാർബുദം തുടങ്ങിയവയ്ക്ക് സ്വാഭാവിക കൊലയാളി കോശങ്ങളെ ഉപയോ​ഗിച്ചുകൊണ്ടുള്ള ചികിത്സിക്കാൻ ഉപയോഗിക്കാം. ശരീരത്തിലെ സ്വഭാവിക കൊലയാളി കോശങ്ങളെ ഉപയോഗിച്ചു കൊണ്ട് ലോകത്ത് ആദ്യമായി കാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com