മധുരം കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? ബി വിറ്റാമിനുകളുടെ അപര്യാപ്തതയാകാം

രക്തത്തിലെ ക്രോമിയത്തിന്‍റെ അഭാവത്തെയും മധുരത്തോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നു
sugar
മധുരം കഴിക്കാന്‍ കൊതി തോന്നാറുണ്ടോ?
Published on
Updated on

ങ്ങനെയിരിക്കുമ്പോൾ മധുരം കഴിക്കാൻ ഭയങ്കരമായ ഒരു കൊതി ഉണ്ടാകാറുണ്ടോ? ഇത് വെറുതെയല്ലെന്നാണ് വിദ​ഗ്ധർ പറയുന്നുത്. ശരീരത്തിലെ ചില പോഷകങ്ങളുടെ അഭാവത്തെയാകാം ഒരുപക്ഷെ ഈ ആസക്തി സൂചിപ്പിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

പ്രധാനമായും ബി വിറ്റാമിനുകളുടെ അഭാവം ഇത്തരത്തിൽ മധുരത്തോട് ആസക്തി ഉണ്ടാക്കും. ബി 1 (തയാമിൻ), ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ), ബി12, അല്ലെങ്കിൽ ബി 5 (പാൻ്റോതെനിക് ആസിഡ്) എന്നിവയുടെ കുറവ് മധുരത്തോട് ആസക്തി ഉണ്ടാക്കും. ഊർജ്ജം നിലനിർത്താൻ ബി വിറ്റാമിനുകൾ സഹായിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

sugar
എല്ലാവർക്കും ബെസ്റ്റല്ല! മില്ലറ്റ് തൈറോയ്‌ഡ് വഷളാക്കും, വിളർച്ചയ്ക്കും കാരണമാകാം

കൂടാതെ രക്തത്തിലെ ക്രോമിയത്തിന്‍റെ അഭാവത്തെയും മധുരത്തോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നു. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ക്രോമിയം സഹായിക്കുന്നു. ബ്രോക്കളി, മുന്തിരി, ഉരുളക്കിഴങ്ങ്‌, വെളുത്തുള്ളി, ലീന്‍ മാംസ്യങ്ങള്‍ എന്നിവയില്‍ ക്രോമിയം അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, സൾഫർ തുടങ്ങിയ ധാതുക്കളുടെ കുറവു മൂലവും മധുരത്തോട് ആസക്തി ഉണ്ടാകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com