ആപ്പിളിന് ഒന്നല്ല, ഒന്നിലധികം ഡോക്ടര്‍മാരെ അകറ്റിനിര്‍ത്താനാകും; വാർദ്ധക്യകാല വിഷാദം കുറയ്ക്കാന്‍ പഴങ്ങൾ കഴിച്ചു ശീലിക്കാം

പഴങ്ങളിലെ ആന്റി-ഓക്സിഡന്റ്, ആൻ-ഇൻഫ്ലമേറ്ററി മൈക്രോന്യൂട്രിയന്റ് ​ഗുണങ്ങൾ വാർദ്ധക്യത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള വിഷാദ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും
APPLE
പഴങ്ങള്‍ കഴിക്കുന്നത് വാര്‍ദ്ധക്യകാല വിഷാദം ഒഴിവാക്കാന്‍ സഹായിക്കും
Published on
Updated on

'ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദി ഡോക്ടര്‍ എവേ'- എന്ന് ചെറിയ ക്ലാസുകൾ മുതൽ കുട്ടികളെ നമ്മൾ പഠിപ്പിക്കുന്നതാണ്. എന്നാല്‍ ഒന്നല്ല, ഒന്നിലധികം ഡോക്ടര്‍മാരെ അകറ്റി നിര്‍ത്താന്‍ പഴങ്ങള്‍ കഴിക്കുന്നത് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പഴങ്ങളിലെ ആന്റി-ഓക്സിഡന്റ്, ആൻ-ഇൻഫ്ലമേറ്ററി മൈക്രോന്യൂട്രിയന്റ് ​ഗുണങ്ങൾ വാർദ്ധക്യത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള വിഷാദ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് സിംഗപൂര്‍ നാഷണല്‍ സര്‍വകലാശാല ലൂ ലിന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനം വിശദീകരിക്കുന്നത്.

എന്താണ് വാര്‍ദ്ധക്യകാല വിഷാദം

പ്രായമാകുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന ന്യൂറോഡിജനറേഷന്‍ അലസത, ക്ഷീണം, ഒന്നിനോടും താല്‍പര്യമില്ലായ്മ, വൈജ്ഞാനിക കാലതാമസം, ഉറക്കമില്ലായ്മ തുടങ്ങിയ വിഷാദ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. വാര്‍ദ്ധക്യത്തോടൊപ്പം വിട്ടുമാറാത്ത രോഗങ്ങളും പിടിപ്പെടുന്നതോടെ വിഷാദ ലക്ഷണങ്ങളും വര്‍ധിക്കുന്നു.

വിട്ടുമാറാത്ത രോഗങ്ങള്‍, സന്ധിവേദന, ചലനശേഷി കുറയുന്നത്, ഉറക്ക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് വാര്‍ദ്ധക്യത്തില്‍ സ്വാഭാവികമായും കാണപ്പെടുന്നത്. ശാരീരികമായി ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മാനസികമായും ബുദ്ധിമുട്ടിലാക്കും. സ്വാഭാവിക പ്രവര്‍ത്തനങ്ങളെയും മൊത്തത്തിലുള്ള ജീവിത നിലവാരത്തെയും വിഷാദം ബാധിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയവ പഴങ്ങളില്‍ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളും ആന്റ-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ പഴങ്ങള്‍ മിക്കവാറും പച്ചയ്ക്ക് കഴിക്കുന്നതു കൊണ്ട് തന്നെ പോഷകങ്ങള്‍ മുഴുവനായും ലഭ്യമാകുന്നു. പഴങ്ങളില്‍ അടങ്ങിയ മൈക്രോന്യൂട്രിയറന്റുകളായ വിറ്റാമിന്‍ സി, കരോറ്റനോയിഡ്‌സ്, ഫ്‌ളവനോയിഡ്‌സ് ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

APPLE
ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ എങ്ങനെ വേസ്റ്റ് ആകാതെ ഉപയോ​ഗിക്കാം

ഇവ രണ്ടും വിഷാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതാണ്. കൂടാതെ ദിവസവും ഒരോ പഴങ്ങള്‍ വീതം കഴിക്കുന്നവരെ അപേക്ഷിച്ച് ദിവസവും മൂന്ന് പഴങ്ങള്‍ വീതം കഴിക്കുന്നവരില്‍ 21 ശതമാനം പ്രായവുമായി ബന്ധപ്പെട്ട വിഷാദ ലക്ഷണങ്ങള്‍ കുറവുണ്ടായതായി കണ്ടെത്തിയെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. പ്രായമാകുമ്പോഴുണ്ടാകാവുന്ന വിഷാദ ലക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ഇപ്പോഴേ പഴങ്ങള്‍ കഴിച്ചു തുടങ്ങാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com