മുടി ട്രിം ചെയ്യുന്നത് മുടി വളരാൻ സഹായിക്കുമോ?

ജനിതകം, പ്രായം, ആരോഗ്യം, ഭക്ഷണക്രമം എന്നിയാണ് മുടിയുടെ വളര്‍ച്ചയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്നത്.
hair fall
മുടി ട്രിം ചെയ്യുന്നത് മുടി വളരാൻ സഹായിക്കുമോ?
Updated on

മുടി ട്രിം ചെയ്യുന്നത് മുടി വളരാൻ സഹായിക്കുമോ? പലർക്കും ഉള്ള സംശയമാണിത്. ഇത് മനസിലാക്കാന്‍ മുടി വളർച്ചയുടെ ശാസ്ത്രം അല്‍പം അറിയാം. തലയോട്ടിക്കുള്ളിലെ ഫോളിക്കിള്‍ തലത്തിലാണ് രോമവളര്‍ച്ച സംഭവിക്കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കെരാറ്റിൻ എന്ന പ്രോട്ടീന്റെ പിന്തുണയോടെ കോശങ്ങള്‍ രൂപപ്പെടുന്നു.

ആരോ​ഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു മാസത്തില്‍ ശരാശരി അര ഇഞ്ച് വരെ മുടി നീളം വെക്കും. ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് ആറ് ഇഞ്ച് നീളം. ജനിതകം, പ്രായം, ആരോഗ്യം, ഭക്ഷണക്രമം എന്നിയാണ് മുടിയുടെ വളര്‍ച്ചയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്നത്. മുടി വേരിൽ നിന്നാണ് വളരുന്നതു എന്നതു കൊണ്ടു തന്നെ ഇത്തരം ജൈവ പ്രക്രിയയെ മുടി ട്രിം ചെയ്യുന്നതു ബാധിക്കില്ലെങ്കിലും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും കാഴ്ചയ്ക്കും ഇത് സഹായകരമാണ്.

മുടി ട്രിം ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

മുടിയുടെ അറ്റം വിണ്ടുകീറുന്നത് തടയാന്‍ സഹായിക്കും; മുടി വളരുന്നതനുസരിച്ച് മുടിയുടെ അറ്റം കനം കുറയാനും പെട്ടെന്ന് പൊട്ടി പോകൽ, വീണ്ടുകീറൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും കാഴ്ചയില്‍ കനം കുറഞ്ഞതായി തോന്നിപ്പിക്കുക‌യും ചെയ്യും.

മുടിയുടെ സ്‌റ്റൈല്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു; ഇടവേളകളില്‍ ട്രിം ചെയ്യുന്നത് മുടികയറിയും ഇറങ്ങിയും വളരുന്നത് ഒഴിവാക്കി മുടി വൃത്തിയിൽ കിടക്കാൻ സഹായിക്കും.

മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യ മെച്ചപ്പെടുത്തും; മുടി പൊട്ടുന്നതിനും നിന്നും ഒഴിവാകുന്നതോടെ മുടിയുടെ ആരോഗ്യ മെച്ചപ്പെടുത്താന്‍ മുടി ട്രിം ചെയ്യുന്നത് സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com