'പവര്‍ഫുള്‍' ആകാൻ പാലിൽ ചേർക്കാം ഈ 5 ചേരുവകൾ

തണുത്ത കാലാവസ്ഥയില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് പാലില്‍ ചേര്‍ക്കാം ഈ 5 ചേരുവകള്‍.
milk
പാലില്‍ ചേര്‍ക്കേണ്ട ചേരുവകള്‍

ണുപ്പുകാലത്ത് പ്രതിരോധശേഷി കുറയുമെന്നതു കൊണ്ട് തന്നെ ജലദോഷം, പനി തുടങ്ങിയ പലവിധ രോഗങ്ങളും കടന്നു കൂടാനുള്ള സാധ്യതയുണ്ട്. കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും പ്രധാന ഉറവിടമാണ് പാല്‍. തണുത്ത കാലാവസ്ഥയില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് പാലില്‍ ചേര്‍ക്കാം ഈ 5 ചേരുവകള്‍.

1. ശര്‍ക്കര

jaggery
ശര്‍ക്കര

പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നത് മഞ്ഞുകാലത്ത് ഒരു മികച്ച ഓപ്ഷനാണ്. പാലിനൊപ്പം ശര്‍ക്കര ചേര്‍ക്കുന്നത് ദഹനം മെച്ചപ്പെടുത്തും. കൂടാതെ ഊര്‍ജ നില നിലനിര്‍ത്താനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശര്‍ക്കര പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.

2. ഈന്തപ്പഴം

dates
ഈന്തപ്പഴം

മഞ്ഞുകാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പഴമാണ് ഈന്തപ്പഴം. പാലിനൊപ്പം ഈന്തപ്പഴം ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധ ശേഷി കൂട്ടുമെന്ന് മാത്രമല്ല, ഇത് തൊണ്ട വരള്‍ച്ച, ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കാനും ശരീരത്തിന് ഉള്ളില്‍ നിന്ന് ചൂടു നല്‍കാനും സഹായിക്കും.

3. ബദാം

almond
ബദാം

പ്രോട്ടീന്‍, വിറ്റാമിന്‍-ഇ, നാരുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയ ബദാം മഞ്ഞുകാലത്ത് കഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഭക്ഷണമാണ്. ബദാം കുതിര്‍ത്തത് പാലില്‍ അരച്ചു കുടിക്കുന്നത് ഡബിള്‍ ഗുണം ചെയ്യും.

4. മഞ്ഞള്‍

turmeric
മഞ്ഞള്‍

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് രോഗങ്ങളെ അകറ്റാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കും. മഞ്ഞളിന് ആന്റി-വൈറല്‍, ആന്റി-ഫംഗല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി-സെപ്റ്റിക് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാലിനൊപ്പം ചേര്‍ത്തു കുടിക്കുന്നത് തണുത്ത കാലാവസ്ഥയ്ക്ക് ബസ്റ്റാണ്.

5. ജാതിക്ക

Nutmeg
ജാതിക്ക

പാലില്‍ അല്‍പം ജാതിക്ക പൊടിച്ചത് ചേര്‍ക്കുന്നത് പ്രതിരോധ ശേഷിക്ക് നല്ലതാണ്. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ജാതിക്കയില്‍ വിറ്റാനിന്‍ എ, സി, ഇ വിറ്റാമിനുകളും കാല്‍സ്യവും മാംഗനീസും മഞ്ഞുകാലത്ത് രോഗാണുക്കളോട് പൊരുതാന്‍ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com