ജലദോഷവും ചുമയും പമ്പ കടക്കും! തണുത്ത കാലാവസ്ഥയിൽ അയമോദക വെള്ളം കുടിക്കുന്നത് ശീലമാക്കാം

തണുപ്പ് കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന അയമോദക വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
Ajwain
അയമോദക വെള്ളം
Updated on

ണുപ്പായതോടെ പല തരത്തിലുള്ള രോ​ഗങ്ങളും പിടിമുറുക്കി തുടങ്ങി. മഞ്ഞുകാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി ദുർബലമാകുന്നതാണ് രോ​ഗാണുക്കളുടെ ആക്രമണത്തെ ചെറുക്കാനാകാത്തതിന്റെ കാരണം. കൂടാതെ ദഹന വ്യവസ്ഥയെയും ഈ കാലാവസ്ഥമാറ്റം ബാധിക്കാം. തണുപ്പ് കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന അയമോദക വെള്ളം കുടിക്കുന്നത് ഉത്തമമാണ്.

ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ അയമോദകം രോഗപ്രതിരോധശേഷി വർധിപ്പിച്ച് ചുമ, ജലദോഷം തുടങ്ങിയവയെ അകറ്റാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ​ഗ്യാസ് വന്ന് വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അയമോദകം നല്ലൊരു പരിഹാരമാണ്.

അതുപോലെ പ്രമേഹം നിയന്ത്രിക്കുന്നതിനും അയമോദ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലത്. അയമോദകത്തിന് ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്. ഇത് ശരീരവീക്കം കുറയ്ക്കുന്നതിനൊപ്പം ചർമത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റി ചർമം യുവത്വമുള്ളതാക്കാൻ സഹായിക്കും. കൂടാതെ സ്ത്രീകൾക്ക് ആർത്തവ വേദന കുറയ്ക്കാൻ അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്.

അയമോദക വെള്ളം തയ്യാറാക്കാം

തലേന്ന് രാത്രി അയമോദകം വെള്ളത്തിൽ കുതിർത്ത ശേഷം രാവിലെ ഇതെടുത്ത് തിളപ്പിക്കുക. തുടർന്ന് അരിച്ചെടുത്ത് ഈ വെള്ളം കുടിക്കാൻ എടുക്കാവുന്നതാണ്. ഇതിനൊപ്പം തേനോ, നാരങ്ങാ നീരോ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com