ശരീരഭാരം കൂടുമെന്ന് ഭയന്ന് പലരും പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. എന്നാൽ ആ ടെൻഷൻ മാറ്റാൻ ഒരു സിംപിൾ ടിപ് പ്രയോഗിക്കാം. ഭക്ഷണം കഴിക്കുന്നതിന് മുൻ നാരങ്ങ വെള്ളം കുടിച്ചു നോക്കൂ...
ഗ്ലൈസെമിക് സൂചിക ഉയർന്ന ഭക്ഷണത്തിൽ അന്നജം പഞ്ചസാരയായി മാറുന്നത് കുറയ്ക്കാൻ നാരങ്ങയ്ക്ക് കഴിയും. ഇത് രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം മെല്ലെയാക്കും. കൂടാതെ ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. കൂടാതെ വയറു നിറഞ്ഞ സംപൃതി നൽകാനും ഇത് മികച്ച മാർഗമാണ്.
കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിന് മുൻപ് നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. നാരങ്ങ നീരിലെ സിട്രിക് ആസിഡ് വയറ്റിലെ ആസിഡിന്റെ ഉൽപാദനം ഉത്തേജിപ്പിക്കും. ഇത് ഭക്ഷണം നന്നായി ദഹിക്കാൻ സഹായിക്കും. എന്നാൽ ഒരുപാട് കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ അമിതമായി നേർപ്പിക്കാൻ കാരണമാകും.
കൂടാതെ 2018ൽ മെഡിക്കൽ ജേണലായ പബ്മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നത് ഭക്ഷണം അമിതമായി കഴിക്കുന്നത് കുറയ്ക്കുകയും സംതൃപ്തി നൽകിയതായും കണ്ടെത്തി. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന ആരോഗ്യകരമായി മാർഗമാണിതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക