താരൻ നമ്മെയെല്ലാം അലട്ടുള്ള ഒരു പ്രധാന പ്രശ്നമാണ്. ശുചിത്വമില്ലായ്മ മുതൽ കുടലിന്റെ ആരോഗ്യ പ്രശ്നങ്ങൾ വരെ തലയിൽ താരൻ ഉണ്ടാവാൻ കാരണമായേക്കാം. തലമുടിയിൽ മാത്രമല്ല, കൺപീലികളിലും മീശയിലും മൂക്കിനുള്ളിലും വരെ താരൻ പ്രത്യക്ഷപ്പെടാം. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തതും ചികിത്സിക്കാതെ വിട്ടാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ ഒന്നാണ് കണ്‍ പീലികളിലെ താരന്‍.
കണ്ണില്‍ ലെന്‍സ് വയ്‌ക്കുന്നവര്‍ അണുബാധകള്‍ ഒഴിവാക്കാനായി ഇതിനെ പ്രത്യേകിച്ചും കരുതിയിരിക്കണം. ബ്ലെഫാരിറ്റിസ് എന്നാണ് കണ്‍ പീലികളിൽ താരന്‍ ഉണ്ടാകുന്നതിനെ വിളിക്കുന്നത്. കണ്‍പീലികളിലും അതിന്റെ ചുവടിലും ബാക്ടീരിയയുടെ അംശം അധികരിക്കുമ്പോഴോ ഇവിടുത്തെ എണ്ണ ഗ്രന്ഥികള്‍ അടയുമ്പോഴോ ആണ് പ്രധാനമായും ഈ പ്രദേശങ്ങളിൽ താരൻ ഉണ്ടാവുക.
ശൈത്യകാലത്താണ് ബ്ലെഫാരിറ്റിസ് സാധ്യത കൂടുതൽ. കണ്ണിലെ ഐലൈനറോ മസ്‌കാരയോ നീക്കം ചെയ്യാതെ ഉറങ്ങുന്നതും കൺപീലിയിലെ താരനുള്ള സാധ്യത വർധിപ്പിക്കും. കണ്‍പോളകള്‍ക്ക് ചൊറിച്ചില്‍, ചുവപ്പ്, നീര്‍ക്കെട്ട്, കണ്ണുകളില്‍ പുകച്ചില്‍, കണ്‍പീലികളുടെ അറ്റത്ത് ചില അടരുകള്‍ എന്നിവയെല്ലാം ബ്ലെഫാരിറ്റിസിന്റെ ലക്ഷണങ്ങളാണ്.
രാവിലെ എണീക്കുമ്പോള്‍ കണ്‍ പോളകള്‍ ഒട്ടിപിടിച്ചിരിക്കുന്നതിന് കാരണവും ഇതാകാം. ഇതൊരു സൗന്ദര്യപ്രശ്‌നം മാത്രമായി കാണരുത്. കണ്ണിലെ നിരന്തരമായ അണുബാധയ്‌ക്കും കോര്‍ണിയ ദുര്‍ബലമാകുന്നതിനുമെല്ലാം ഇത് വഴി വയ്‌ക്കാം. കണ്ണില്‍ ലെന്‍സ് ഉപയോഗക്കുന്നവര്‍ക്ക് ഇത് മൂലം അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇവ ലെന്‍സില്‍ അടിഞ്ഞു കൂടി ബാക്ടീരിയ ഇവിടെ വളരാനും ഇടയാകാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക