നമുക്കു ചുറ്റും അപകടങ്ങള്‍ നിത്യ സംഭവങ്ങളാണ്. അപകടത്തില്‍പെട്ട ആളുകള്‍ക്ക് ഉടനടി വൈദ്യസഹായം ലഭിക്കേണ്ടതിന് രോഗികളെ എങ്ങനെയൊക്കെയോ ആശുപത്രിയില്‍ എത്തിക്കും. എന്നാല്‍ അശാസ്ത്രിയമായി ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പരിക്കുകള്‍ ഗുരുതരമാകാന്‍ കാരണമാകും.
ഉയരത്തിൽ നിന്ന് വീണുണ്ടാകുന്ന അപകടത്തെ തുടര്‍ന്നോ റോഡ് അപകടത്തെ തുടര്‍ന്നോ പരിക്കേറ്റയാളുകളെ ആശുപത്രിയിലേക്ക് മാറ്റുകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
പ്രധാന നാഡിയായ സുഷുമ്ന നാഡി നട്ടെല്ലിനുള്ളിലായതിനാൽ പരിക്കേറ്റ ആളുകളെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ നട്ടെല്ലിന് അനക്കം തട്ടാതെ ശ്രദ്ധിക്കണം. അനക്കം തട്ടുന്നത് നട്ടെല്ലിന്‍റെ പൊട്ടല്‍ വഷളാകാനും രോഗിയുടെ ശരീരം തളരാനും കാരണമായേക്കും.
ആംബുലൻസിൽ സ്പൈൻ ബോർഡ്, ഹാർഡ് കോളർ എന്നിവ ഉണ്ടാകണം. പരിക്കേറ്റയാളെ സാവധാനം സ്പൈൻ ബോർഡിൽ കിടത്തി, സ്ട്രാപ് ചെയ്ത് തലയ്ക്കോ കഴുത്തിനോ നടുവിനോ അനക്കം തട്ടാതെ വേണം കൊണ്ടുപോകാൻ.
പരുക്കേറ്റയാളെ ഒരു കാരണവശാലും കയ്യിലും കാലിലും തൂക്കിയെടുത്തുകൊണ്ടുപോകരുത്.
പുറമേ പരുക്കില്ലെങ്കില്‍ നിസാരമായി കാരണരുത്. ചിലപ്പോള്‍ ആന്തരികാവയവങ്ങളിൽ രക്തസ്രാവവും ക്ഷതവും ഉണ്ടാകാനിടയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക