ന്യുമോണിയ മുതൽ ഗൊണേറിയ വരെ, രോഗവാഹകരായി പലതരം ബാക്ടീരിയകള്‍; ബെഡ്ഷീറ്റ് ഒരാഴ്ച കൂടുമ്പോൾ മാറ്റേണ്ടത് നിർബന്ധം

കിടക്കയില്‍ പലതരത്തിലുള്ള ബാക്ടീരിയകള്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ട്.
bedsheet
ബെഡിഷീറ്റ് എപ്പോള്‍ മാറ്റണം

ത്ര കണ്ട് മുഷിഞ്ഞു കഴിഞ്ഞാലാണ് പലരും കിടക്കയിലെ ബെഡ്ഷീറ്റ് മാറ്റാൻ സമയമായെന്ന് ആലോചിക്കുന്നത് പോലും. എന്നാൽ ഇത് തികച്ചും അനാരോ​ഗ്യകരമാണ് പ്രവണതയാണ്. ശരാശരി ആറ് മുതൽ പത്ത് മണിക്കൂർ വരെ ഒരാൾ കിടക്ക ഉപയോ​ഗിക്കുണ്ട്. അതിനിടെ നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങൾ, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ പലതരം കാര്യങ്ങൾ ബെഡ്ഷീറ്റിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. ഇവയിൽ നിന്നൊക്കെ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാം. കൂടാതെ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലക്കാരാണെങ്കിൽ ഭക്ഷണത്തിന്റെ കറയും ബെഡ്ഷീറ്റിൽ പടിച്ചെന്ന് വരാം.

ന്യുമോണിയ, ഗൊണേറിയ (ലൈംഗികമായി പകരുന്ന അണുബാധകൾ) ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ബാക്ടീരിയ ഉയർത്തുന്നു. ഷീറ്റുകളുടെ ദീർഘകാല ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ‌

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

bedsheet
ബെഡ്ഷീറ്റില്‍ പലതരം ബാക്ടീരിയകളും തങ്ങിനില്‍ക്കാം

അഴുക്കുപിടിച്ച ഷീറ്റുകളിൽ ന്യുമോണിയ, ഗൊണോറിയ, അപ്പെൻഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയോയിഡുകൾ തങ്ങിനിൽക്കുന്നതായി മൈക്രോസ്കോപ്പ് പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും അടങ്ങിയിട്ടുണ്ട് ഇത് വിവിധ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും.

bedsheet
പേഴ്സ് കാലിയാകാതെ തന്നെ ആരോ​ഗ്യം മെച്ചപ്പെടുത്താം: അറിഞ്ഞിരിക്കേണ്ട 6 പൊടിക്കൈകൾ

എത്ര വൃത്തിയുള്ളതാണെങ്കിലും ഓരോ ആഴ്‌ചയിലും ബെഡ് ഷീറ്റ് നിർബന്ധമായും കഴുകണം. നമ്മുടെ ശരീരത്തിൽ പ്രതിദിനം 40,000 മൃതകോശങ്ങൾ പുറന്തള്ളുന്നുണ്ട്. അതിൽ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും പ്രത്യേകിച്ച് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. രക്തം, കാപ്പി പോലുള്ള കടുത്ത കറകള്‍ നീക്കം ചെയ്യാനായി ബെഡ്ഷീറ്റ് വാഷിങ്‌ മെഷീനില്‍ ഇടുന്നതിന്‌ മുന്‍പ്‌ തലേന്ന് സ്റ്റെയ്‌ന്‍ റിമൂവറില്‍ മുക്കിവെക്കുന്നത് നല്ലതാണ്. കടുത്ത കറകള്‍ നീക്കം ചെയ്യാന്‍ ചെറുചൂട്‌ വെള്ളം കഴുകാനായി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com