നന്നായി വേവട്ടെ എന്ന് കരുതി പയറും പരിപ്പുമൊക്കെ അമിതമായി തിളപ്പിക്കരുത്; മുന്നറിയിപ്പുമായി ഐസിഎംആർ

തിളപ്പിക്കുന്നതിലൂടെ ഇവയിൽ അടങ്ങിയ ഫൈറ്റിക് ആസിഡിന്റെ അളവു കുറയ്ക്കാനും പോഷക ലഭ്യത മെച്ചപ്പെടുത്താനും സഹായിക്കും
ICMR
പയർവ​ര്‍ഗ്ഗങ്ങള്‍ അമിതമായി തിളപ്പിക്കരുത്

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പയർവ​ര്‍ഗ്ഗങ്ങള്‍. എന്നാൽ പയറും പരിപ്പുമൊക്കെ അമിതമായി തിളപ്പിക്കുന്നത് അവയിലെ പ്രോട്ടീൻ ​ഗുണങ്ങൾ നഷ്ടമാകാൻ കാരണമാകുമെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാർ​ഗനിർദേശങ്ങളിലാണ് ഐസിഎംആർ ഇക്കാര്യം വിശദീകരിക്കുന്നത്.

ദഹനത്തിന് തടസമാകുന്ന ആന്റി-ന്യൂട്രിഷണൽ ഘടകൾ ഇല്ലാതാക്കാൻ പയർവർ​ഗ്ഗങ്ങൾ തിളപ്പിക്കുന്നതും പ്രഷർ കുക്കറിൽ പാചകം ചെയ്യുതുമാണ് നല്ലതെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു. തിളപ്പിക്കുന്നതിലൂടെ ഇവയിൽ അടങ്ങിയ ഫൈറ്റിക് ആസിഡിന്റെ അളവു കുറയ്ക്കാനും പോഷക ലഭ്യത മെച്ചപ്പെടുത്താനും സഹായിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ രുചിയും വർധിപ്പിക്കുന്നു. എന്നാൽ അമിതമായി വേവിക്കുന്നതിലൂടെ ഇവയില്‍ അടങ്ങിയ പ്രോട്ടീനും അമിനോ ആസിഡ് ആയ ലൈസീനും നഷ്ടമാകാൻ കാരണമാകുമെന്നും ഐസിഎംആർ പറയുന്നു.

ICMR
പോഷകങ്ങളുടെ പവര്‍ഹൗസ്; കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പാലു കുടിക്കുന്നതിന് കണക്കുണ്ട്

പാചകം ചെയ്യുമ്പോള്‍ എത്രത്തോളം വെള്ളം ഉപയോഗിക്കാം...

പയർവർ​ഗ്ഗം വേവിക്കുമ്പോള്‍ ആവശ്യത്തിന് മാത്രം വെള്ളം ചേര്‍ക്കുക എന്നാണ് ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇത് വെള്ളം വറ്റി പോകുന്നത് ഒഴിവാക്കുകയും അവശ്യപോഷകങ്ങള്‍ നിലനിര്‍ത്താനും സഹായിക്കുന്നു. കൂടാതെ രുചി കൂട്ടുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com