ഹൃദയാരോഗ്യം മുതല്‍ പ്രതിരോധ ശേഷി വരെ; ചില്ലറക്കാരനല്ല വെളുത്തുള്ളി

പ്രതിരോധശക്തി വർധിപ്പിക്കുന്നതു മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വെറെ വെളുത്തുള്ളി സഹായിക്കും
Garlic Health benefits
വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങള്‍

രുചിയും മണവും കൂട്ടാൻ വേണ്ടി മാത്രമല്ല നിരവധി ആരോ​ഗ്യ​ഗുണങ്ങളുടെ കലവറ കൂടിയാണ് നമ്മുടെ അടുക്കളയിലെ സാധാരണക്കാരനായ വെളുത്തുള്ളി. പ്രതിരോധശക്തി വർധിപ്പിക്കുന്നതു മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വെറെ വെളുത്തുള്ളി സഹായിക്കും.

വെളുത്തുള്ളിയുടെ ഗുണങ്ങള്‍

  • രാത്രി കിടന്നതിന് മുൻപ് വെളുത്തുള്ളി വെറുതെ കഴിക്കുന്നത് . രക്തസമ്മർദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കാനും അതു വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി സഹായിക്കും. ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത ഇതു വഴി കുറയ്ക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാതെ തടയാൻ വെളുത്തുളളി പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

  • അല്ലിസിൻ എന്ന സൾഫർ സംയുക്തം അടങ്ങിയതിനാൽ വെളുത്തുള്ളി രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് രോഗങ്ങളും അണുബാധകളും വരാതെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ദിവസവും പ്രഭാതഭക്ഷണത്തിനു മുൻപ് വെളുത്തുള്ളി കഴിക്കുന്നത് പനി, ജലദോഷം, മറ്റ് വൈറൽ രോഗങ്ങൾ ഇവ വരാതെ തടയും.

  • വെളുത്തുള്ളിയിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഇത് ഉറക്കം വരുത്തും. ഉറക്കത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുവായ സെറോടോണിനെ നിർമിക്കുന്ന ഘടകമായി ട്രിപ്റ്റോഫാൻ പ്രവർത്തിക്കുന്നു. ഉറങ്ങാൻ കിടക്കും മുൻപ് വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Garlic Health benefits
കുടവയര്‍ കുറയുന്നില്ലേ? ദിവസവും ചെയ്യുന്ന ഈ മൂന്ന് തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കൂ
  • ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താനും ഓക്സീകരണ സമ്മർദം അകറ്റാനും ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള വെളുത്തുള്ളി സഹായിക്കും. രാവിലെ ദിവസവും വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി പ്രായമാകൽ സാവധാനത്തിലാകും. കൂടാതെ ഇൻഫ്ലമേഷൻ തടയാനും രക്തം കട്ടപിടിക്കുന്നതു തടയാനും വെളുത്തുള്ളി പതിവായി കഴിക്കുന്നതിലൂടെ സാധിക്കും.

  • വെളുത്തുള്ളിക്ക് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനുളള കഴിവുണ്ട്. ഇത് ഒരു നാച്വറൽ ഡീ ടോക്സിഫയർ ആയി പ്രവർത്തിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് വിഷാംശങ്ങളെ അകറ്റി ശരീരത്തെ സംരക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com