ഷുഗര്‍-ഫ്രീ ലേബലില്‍ വരുന്ന ഭക്ഷണങ്ങളിലും ഷുഗര്‍; മുന്നറിയിപ്പുമായി ഐസിഎംആര്‍

ലേബൽ കണ്ട് ആരോഗ്യകരമാണെന്ന് കരുതി വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോ​ഗ്യകരമാണെന്ന് ഐസിഎംആര്‍
ICMR, HEALTH NEWS
ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം

ഷുഗര്‍-ഫ്രീ എന്ന ലേബലിൽ പാക്ക് ചെയ്തു വരുന്ന ഭക്ഷണങ്ങളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കര്‍ശന നിബന്ധനകള്‍ മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും ലേബൽ കണ്ട് ആരോഗ്യകരമാണെന്ന് കരുതി വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോ​ഗ്യകരമാണെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ മാർ​ഗനിർദേശത്തിൽ പറയുന്നു.

ഷു​ഗർ-ഫ്രീ, നോ-കൊളസ്റ്റോൾ ടാ​ഗുകളോടെ നിരവധി പാക്കറ്റ് ഭക്ഷണങ്ങളാണ് ദിവസം തോറും വിപണിയിൽ ഇറങ്ങുന്നത്. എന്നാൽ ഇവയിൽ കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങളിലെ ലേബലിൽ ഉയര്‍ന്ന കലോറിയും ഗ്ലൈസെമിക് സുചികയും സൂചിപ്പിക്കണമെന്നും ഐസിഎംആർ മാർ​ഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ICMR, HEALTH NEWS
ശരീരം മദ്യം ഉത്പാദിപ്പിക്കുന്നു; അമ്പതുകാരിയില്‍ കണ്ടെത്തിയത് അപൂര്‍വരോഗം

വെറും 10 ശതമാനം പഴച്ചാർ മാത്രമാണ് യഥാർഥ ഫ്രഷ് ജ്യൂസ് എന്ന് പറഞ്ഞ് വിപണിയിൽ ഇറക്കുന്ന പാനീയങ്ങളിൽ അടങ്ങിയിരിക്കുന്നത്. കൂടാതെ നോ-കൊളസ്‌ട്രോള്‍ അഥവ ഹൃദയാരോഗ്യത്തിന് മികച്ചതെന്ന് പറയുന്ന ലേബലുകളിൽ പുറത്തിറങ്ങുന്ന ഭക്ഷണങ്ങളിൽ 100 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവമെന്നും മാർ​ഗനിർദേശത്തിൽ കൂട്ടിച്ചേർക്കുന്നു. ഭക്ഷണത്തിന്റെ പേര്, ബ്രാന്‍ഡിന്റെ പേര്, ചേരുവകളുടെ പട്ടിക, കാലാവധി, അലര്‍ജന്‍ ഡിക്ലറേഷന്‍ എന്നിവ ഒരു ലേബലില്‍ ഉണ്ടാവമെന്നും ഐസിഎംആർ മാർ​ഗനിർദേശത്തിൽ വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com