ടാറ്റൂകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും; കാന്‍സറിന് കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്

വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്
Tattoos associated with a 21 per cent greater risk of lymphoma – new study .
ടാറ്റൂകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും; അപൂര്‍വ കാന്‍സറിന് കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്

രീരത്തില്‍ ടാറ്റൂകള്‍ അടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പുതിയ പഠനം. ടാറ്റൂകള്‍ ലിംഫോമയെന്ന അപൂര്‍വ കാന്‍സറിന് കാരണമായേക്കാമെന്ന് സ്വീഡനിലെ ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്.

വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഈ മേഖലയില്‍ ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ട് ടാറ്റൂകളുടെ അമിതമായ ഉപയോഗം ദീര്‍ഘകാല പാര്‍ശ്വഫലങ്ങളുണ്ടാക്കുമോയെന്നതില്‍ പരിമിതമായ അറിവേയുള്ളുവെന്നും ഗവേഷകര്‍ പറയുന്നു.

ചര്‍മ്മത്തില്‍ കുത്തിവയ്ക്കുന്ന മഷിയിലെ കണങ്ങളുടെ വലിയൊരു ഭാഗം ലിംഫ് നോഡുകളില്‍ ചെന്നെത്തുന്നതായാണ് കണ്ടെത്തല്‍. ലിംഫറ്റിക് സിസ്റ്റത്തില്‍ എത്തുന്ന ടാറ്റൂ മഷി ആരോഗ്യത്തെ ബാധിക്കുന്നു. ഇവ വെളുത്ത രക്താണുക്കളെ (ലിംഫോസൈറ്റുകള്‍) ബാധിക്കുന്ന അപൂര്‍വമായ കാന്‍സറായ ലിംഫോമയ്ക്കുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി. ടാറ്റൂ ചെയ്ത ആളുകള്‍ക്ക് ടാറ്റൂ ചെയ്യാത്തവരേക്കാള്‍ 21 ശതമാനം കൂടുതല്‍ ലിംഫോമ സാധ്യതയുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Tattoos associated with a 21 per cent greater risk of lymphoma – new study .
കഴിച്ച ശേഷം മാങ്ങാണ്ടി വലിച്ചെറിയരുത്, പകരം ഇങ്ങനെ ചെയ്യാം; ആരോ​ഗ്യ​ഗുണങ്ങൾ ഏറെ

2007-നും 2017-നും ഇടയില്‍ 20-നും 60-നും ഇടയില്‍ പ്രായമുള്ളവരില്‍ ലിംഫോമ രോഗനിര്‍ണയം നടത്തിയ സ്വീഡനിലെ എല്ലാവരെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വീഡനില്‍ ജനസഖ്യയുടെ അഞ്ചില്‍ ഒരുശതമാനവും ടാറ്റു ചെയ്യുന്നവരാണ്. നാഷണല്‍ ബോര്‍ഡ് ഓഫ് ഹെല്‍ത്ത് ആന്റ് വെല്‍ഫെയര്‍ പ്രകാരം, 20 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള 100,000 പേരില്‍ 22 പേര്‍ക്കും 2022 ല്‍ സ്വീഡനില്‍ ലിംഫോമ ഉണ്ടെന്ന് കണ്ടെത്തി.

അതേസമയം ഒരു പഠനത്തെ അടിസ്ഥാനമാക്കി മാത്രം ടാറ്റൂ അടിക്കുന്നതിനെതിരെ പറയുന്നത് ശരിയല്ല. അത് ചെയ്യുന്നതിന് മുമ്പ് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. ടാറ്റൂകളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു. ഇക്ലിനിക്കല്‍ മെഡിസിന്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com