ഉള്ളത് കലോറിയും കൊഴുപ്പും മാത്രം; ബിസ്ക്കറ്റ് കഴിക്കുന്ന ശീലം കൊളസ്ട്രോൾ കൂട്ടും

ബിസ്ക്കറ്റ് പതിവായി കഴിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും മലബന്ധത്തിന് കാരണമാകുന്നു
Biscuits not a healthy
ബിസ്ക്കറ്റ് കഴിക്കുന്ന ശീലം കൊളസ്ട്രോൾ കൂട്ടും

വൈകുന്നേരം ചായ്‌ക്കൊപ്പം രണ്ട് ബിസ്‌ക്കറ്റ് പതിവുള്ളതാണ്. മധുരം വേണ്ടവർക്ക് ക്രീം ബിസ്ക്കറ്റ്, പ്രമേഹമുള്ളവർക്ക് ഷു​ഗർ- ഫ്രീ ബിസ്ക്കറ്റ്, കൊളസ്ട്രോൾ ഉള്ളവർക്ക് ഫാൻ-ഫ്രീ ബിസിക്കറ്റ് അങ്ങനെ തരം തിരിച്ചും അല്ലാതെയും നിരവധി ബിസ്ക്കറ്റുകൾ. എന്നാൽ ഈ പതിവ് അത്ര ആരോഗ്യകരമല്ലെന്ന് വിശദീകരിക്കുകയാണ് ന്യൂട്രിഷ്യന്‍ വിദഗ്ധയായ അമിത ഗാദ്രെ.

അമിത ​ഗാദ്രെ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയോയിൽ ഇന്ത്യക്കാരുടെ ബിസ്ക്കറ്റ് കഴിക്കുന്ന ശീലം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കുന്നു. കൊഴുപ്പും കലോറിയും മാത്രമാണ് ബിസ്ക്കറ്റുകളിൽ അടങ്ങിയിരിക്കുന്നത്. അവശ്യ പോഷകങ്ങൾ നൽകാത്തതു കൊണ്ട് തന്നെ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാനുള്ള അവസരത്തെ ഈ ശീലം ഇല്ലാതാക്കുന്നുവെന്ന് അമിത പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലേബല്‍ ഏതാണെങ്കിലും മൈതയും പഞ്ചസാരയും ചേര്‍ത്താണ് ബിസ്ക്കറ്റുകള്‍ ഉണ്ടാക്കുന്നത്. ഇതില്‍ ഫൈബറോ പോഷകങ്ങളോ അടങ്ങിയിട്ടില്ല. അതിനാല്‍ ബിസ്ക്കറ്റ് പതിവായി കഴിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും മലബന്ധത്തിന് കാരണമാകുന്നു. കൂടാതെ കൊളസ്ട്രോൾ അളവു കൂടാനും ഇത് കാരണമാകുന്നു.

Biscuits not a healthy
ജിമ്മിൽ പോയാലും ഇല്ലെങ്കിലും പ്രോട്ടീൻ മസ്റ്റ്; പ്രായവും ശരീരഭാരവും അനുസരിച്ച് ക്രമീകരിക്കാം

ബിസ്‌ക്കറ്റില്‍ അടങ്ങിയ കൊഴുപ്പ് ത്രൈഗ്ലിസറൈഡ് അളവും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അളവും കൂട്ടുന്നുവെന്നും അമിത വിഡിയോയിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com