ദിവസം ഒരു ടീസ്പൂൺ ഉപ്പ് കൂടിയാൽ കരപ്പൻ ഉണ്ടാവാനുള്ള സാധ്യതയും കൂടും; പഠനം

അളവിലും ഒരു ​ഗ്രാം സോഡിയം കൂടിയാല്‍ കരപ്പൻ വരാനുള്ള സാധ്യത 22 ശതമാനം കൂടുതല്‍
eczema
ദിവസം ഒരു ടീസ്പൂൺ ഉപ്പ് കൂടിയാൽ കരപ്പൻ ഉണ്ടാവാനുള്ള സാധ്യതയും കൂടും

ന്യൂഡല്‍ഹി: ഉപ്പിന്റെ ഉപയോഗം അളവിൽ കൂടിയാൽ ഓട്ടോ ഇമ്മ്യൂണൽ രോ​ഗമായ എക്സിമയ്‌ക്ക് (കരപ്പൻ) കാരണമാകുമെന്ന് പുതിയ പഠനം. ഉപ്പിൽ അടങ്ങിയ സോഡിയം ആണ് വില്ലൻ. ലോകാരോ​ഗ്യ സംഘടനയുടെ നിർദേശപ്രകാരം ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ച് ​ഗ്രാമിൽ കുറവായിരിക്കണം ( രണ്ട് ​ഗ്രാം സോഡിയം). അമിതമായി സോഡിയം അടങ്ങിയ ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് മുൻപ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.

അളവിലും ഒരു ​ഗ്രാം സോഡിയം കൂടുതൽ കഴിക്കുന്നത് കരപ്പൻ പോലുള്ള വിട്ടുമാറാത്ത ചർമ്മ രോ​ഗം വരാനുള്ള സാധ്യത 22 ശതമാനം കൂടുതലാണെന്ന് അമേരിക്കയിലെ കാലിഫോർണിയ സൻ ഫ്രാൻസിസ് സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു. ഈ ഒരു ഗ്രാം സോഡിയം എന്നത് അര ടീസ്പൂണ്‍ ടേബിള്‍ സോള്‍ട്ടിലോ ഒരു ഹാംബര്‍ഗറിലോ അടങ്ങിയിട്ടുള്ളതാണ്. ചര്‍മ്മത്തില്‍ സോഡിയത്തിന്റെ അളവു കൂടുന്നത് ചര്‍മ്മജ്വലനത്തിന് കാരണമാകുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

eczema
പക്ഷിപ്പനി ബാധിച്ച് ആദ്യമനുഷ്യമരണം; മെക്‌സിക്കോയില്‍ 59കാരന്‍ മരിച്ചു; ജാഗ്രത

പാരിസ്ഥിതിക, ജീവിതശൈലി ഘടകങ്ങള്‍ക്കും ഇത്തരം ചർമ്മ രോ​ഗങ്ങൾക്ക് കാരണമാകുമെങ്കിലും രോ​ഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുക എന്നതാണ് മികച്ച മാര്‍ഗ്ഗമെന്നും ജേണല്‍ ഓഫ് ദി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡെര്‍മറ്റോളജി യില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മുപ്പതിനും എഴുപതിനും ഇടയിൽ പ്രായമായ രണ്ട് ലക്ഷം ആളുകളിലാണ് പഠനം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com