World Food Safety Day; 'ഭക്ഷണ നിലവാരം ജീവന്‍ രക്ഷിക്കും', ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാൻ വേണം മുൻകരുതൽ

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ആ​ഗോളതലത്തിൽ പത്തിൽ ഒരാൾ വീതം പ്രതിവർഷം ഭക്ഷ്യജന്യ രോ​ഗങ്ങൾ മൂലം മരിക്കുന്നു
World Food Safety Day
ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം

രോഗ്യം നിലനിര്‍ത്തേണ്ടതിന് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് സുരക്ഷിതമായി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക എന്നതും. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ആ​ഗോളതലത്തിൽ പത്തിൽ ഒരാൾ വീതം പ്രതിവർഷം ഭക്ഷ്യജന്യ രോ​ഗങ്ങൾ മൂലം മരിക്കുന്നു. 'ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം'. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ആഗോളതലത്തില്‍ ഭക്ഷ്യജന്യ രോഗങ്ങളുടെ നിരക്ക് കുറയ്ക്കാനുമുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും എല്ലാ വര്‍ഷവും ജൂണ്‍ ഏഴിനാണ് ഈ അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്.

ഏതാണ്ട് 16 ദശലക്ഷം ആളുകളാണ് സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ ദിവസവും രോ​ഗികളാകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള ശരാശരി 340 കുട്ടികളാണ് ദിവസവും ഭക്ഷ്യജന്യ രോഗങ്ങള്‍ ബാധിച്ച് മരിക്കുന്നു. അതിസാരം മുതല്‍ കാന്‍സര്‍ വരെ സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നിറിപ്പ് നല്‍കുന്നു. ഭക്ഷ്യജന്യ രോ​ഗങ്ങൾ കുറയ്‌ക്കുന്നതിന് നമ്മള്‍ ഭക്ഷിക്കുന്ന ഭക്ഷണം സുരക്ഷിതമായിരിക്കുക എന്നത് പ്രധാനമാണ്.

2018-ല്‍ ജൂണ്‍ ഏഴിനാണ് യുഎന്‍ പൊതുസഭ ലോക ഭക്ഷ്യ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചത്. 'ഭക്ഷണ നിലവാരം ജീവന്‍ രക്ഷിക്കും' എന്നതാണ് ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്‍റെ ഈ വര്‍ഷത്തെ പ്രമേയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരോഗ്യകരമായി ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി ഭക്ഷണം സംഭരിക്കാനും ശ്രദ്ധിക്കാം.

കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കുക: ബാക്കിയാകുന്ന ഭക്ഷണം റഫ്രിജറേറ്ററില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസിലോ അതില്‍ താഴെയോ സൂക്ഷിക്കുന്നത് ഭക്ഷണം മോശമാകാതെയിരിക്കാന്‍ സഹായിക്കും.

ഭക്ഷണം അടച്ചുറപ്പുള്ള പാത്രങ്ങളില്‍ സൂക്ഷിക്കാം; ഭക്ഷണം സുരക്ഷിതമായി അടച്ചു വെക്കാവുന്ന പാത്രങ്ങളില്‍ സൂക്ഷിക്കുക. ഭക്ഷണം ശരിയായ രീതിയില്‍ അടയ്ക്കാതെ സൂക്ഷിക്കുന്നത് ഭക്ഷണം മോശമാകാനുള്ള സാധ്യത കൂട്ടും.

World Food Safety Day
മറുകു വളരുന്നതും മുറിവുണങ്ങാത്തതും സൂചനയാണ്; കണ്ടില്ലെന്ന് നടിക്കരുത്, സ്കിൻ കാൻസർ നേരത്തെ തിരിച്ചറിയാം

ഭക്ഷണ സാധനങ്ങള്‍ ഇടകലര്‍ത്തരുത്; പാകം ചെയ്ത ഭക്ഷണവും ചെയ്യാത്തതും ഒരുമിച്ച് സൂക്ഷിക്കരുത്.

പകുതി വേവിക്കല്‍ പാടില്ല; കഴിക്കുന്നതിന് മുന്‍പും സ്റ്റോര്‍ ചെയ്യുന്നതിന് മുന്‍പും ഭക്ഷണം നന്നായി പാകം ചെയ്തുവെന്ന് ഉറപ്പാക്കുക.

മീനും മാംസവും; മീനും മാംസവും പാകം ചെയ്യുന്നതിന് മുന്‍പ് ഇവ നന്നായി കഴുക്കി വൃത്തിയായെന്ന് ഉറപ്പാക്കുക. അതിന് ശേഷം പാകം ചെയ്യുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com