അമിതമായ മുടി കൊഴിച്ചില്‍? മുഖ്യപ്രതി വെള്ളമാണെന്ന് തെറ്റിദ്ധരിക്കരുത്

ഒരു വ്യക്തിയിൽ ഒരു ദിവസം ശരാശരി 50 മുതല്‍ 100 വരെ മുടിയിഴകള്‍ കൊഴിയും
hair loss
മുടി കൊഴിച്ചിലും വെള്ളവും തമ്മില്‍ എന്ത്?

'ല്ല മുടി ഉണ്ടായിരുന്നതാ, ഹോസ്റ്റലിലെ വെള്ളത്തിൽ കുളിക്കാൻ തുടങ്ങിയതോടെ മുടി മുഴുവൻ കൊഴിയാൻ തുടങ്ങി'- മുടി കൊഴിച്ചിൽ തുടങ്ങിയാൽ ഉടനെ കുറ്റം മുഴുവൻ വെള്ളത്തിനെ ഏൽപ്പിക്കുന്ന ശീലം നമ്മൾക്കെല്ലാം ഉണ്ട്.

ഒരു വ്യക്തിയിൽ ഒരു ദിവസം ശരാശരി 50 മുതല്‍ 100 വരെ മുടിയിഴകള്‍ കൊഴിയുമെന്നാണ് ഹാർവാഡ് സർവകലാശാലയുടെ പഠനത്തിൽ ചൂണ്ടികാണിക്കുന്നത്. ഇതിൽ കൂടുതൽ മുടി ഒരു ദിവസം കൊഴിയുന്നതാണ് അമിത മുടി കൊഴിച്ചിലായി കണക്കാക്കുന്നത്.

ഹാർഡ് വാട്ടർ ഉപയോ​ഗിച്ച് മുടി കഴുകുന്നത് മുടിയുടെ മൃദുലത നഷ്ടപ്പെടുത്താൻ കാരണമാകും എന്നാൽ മുടി കൊഴിച്ചിലുമായി വെള്ളത്തിനുള്ള ബന്ധത്തെക്കാൾ കൂടുതൽ ബന്ധമുള്ള ചില ഘടകൾ ഉണ്ട്.

പാരമ്പര്യം

അമിത മുടികൊഴിച്ചിലിന് പാരമ്പര്യ ഘടകമാണ് പ്രധാന കാരണം. ജീനുകൾ നിങ്ങളുടെ മുടി കൊഴിയാന്‍ കാരണമാകാം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഗര്‍ഭകാലം, പ്രസവം, ആര്‍ത്തവവിരാമം, തൈറോയിഡ് പ്രശ്മങ്ങള്‍ എന്നിവയുണ്ടെങ്കിലും അമിതമായി മുടി കൊഴിയാം.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദമുണ്ടെങ്കില്‍ മുടികൊഴിച്ചിലുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിറ്റമിന്‍ ഡി3യുടെ കുറവ്

വിറ്റമിന്‍ ഡി3 കുറയുന്നതും മുടി കൊഴിച്ചിലുണ്ടാക്കാം. സൂര്യപ്രകാശത്തില്‍ നിന്നും വിറ്റാമിന്‍ ഡി3 ലഭ്യമാകും. കൂടാതെ ഇരുമ്പ്, പ്രോട്ടീന്‍, ബയോടിന്‍ തുടങ്ങിയ പോഷകങ്ങളുടെ കുറവും മുടി കൊഴിയാന്‍ കാരണമാകാം.

ഹെയര്‍സ്റ്റൈല്‍

മുടി മുറുക്കി കെട്ടുന്നതും മുടി കൊഴിച്ചിലിന് കാരണമാകാം.

hair loss
വൈകി ഉറങ്ങുന്നതും ഉറക്കം കുറയുന്നതും കുട്ടികളിൽ രക്തസമ്മർദ്ദത്തിന് സാധ്യത കൂട്ടും; പഠനം

മുടികൊഴിച്ചില്‍ എങ്ങനെ പരിഹരിക്കാം

മുടികൊഴിച്ചില്‍ ഒരുപരിധി വരെ തടയുന്നതിന് സല്‍ഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ സ്വാഭാവിക എണ്ണയെ പോകാതെ ഡീപ് ക്ലെന്‍സ് ചെയ്യാന്‍ സഹായിക്കും. കൂടാതെ ഹാര്‍ഡ് വാട്ടറില്‍ നിന്ന് അടിഞ്ഞു കൂടുന്ന ധാതുക്കള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കും. ഹെയര്‍ സെറം ഉപയോഗിക്കുമ്പോള്‍ മിനോക്‌സിഡില്‍ അടങ്ങിയ സെറം തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com