ഭക്ഷണത്തിന്‍റെ ചൂടു പോകാതെ സൂക്ഷിക്കും, വാഴയിലയ്ക്ക് പകരക്കാരൻ; സുരക്ഷിതമോ അലുമിനിയം ഫോയിൽ?

പേര് പോലെ അലുമിനിയം കൊണ്ടാണ് അലുമിനിയം ഫോയിൽ ഉണ്ടാക്കിയിരിക്കുന്നത്
ഭക്ഷണത്തിന്‍റെ ചൂടു പോകാതെ സൂക്ഷിക്കും, വാഴയിലയ്ക്ക് പകരക്കാരൻ; സുരക്ഷിതമോ അലുമിനിയം ഫോയിൽ?

യാത്ര പോകുമ്പോൾ ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞു കൊണ്ടു പോകുന്ന ശീലം അലുമിനിയം ഫോയിലിന്റെ വരവോടെ മലയാളികൾ മറന്നു. ഭക്ഷണം ചൂടു പോകാതെയിരിക്കും, വാഴയില നോക്കി പറമ്പിലൂടെ നടന്നു കഷ്ടപ്പെടേണ്ട, വാഴയില പോലെ പൊട്ടി പോവുകയുമില്ല..! ഇതൊക്കെയാകാം ആളുകൾ വാഴയിലയെ മറികടന്ന് വിദേശിയായ അലുമിനിയം ഫോയിലിനെ തെരഞ്ഞെടുക്കാൻ കാരണം. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

പേര് പോലെ അലുമിനിയം കൊണ്ടാണ് അലുമിനിയം ഫോയിൽ ഉണ്ടാക്കിയിരിക്കുന്നത്. 0.006 മില്ലിമീറ്റർ കനം മാത്രമാണ് ഇവയ്ക്കുള്ളത്. ഇവയ്ക്ക് പ്രകാശത്തെയും ഓക്സിജനെയും തടയാനുള്ള കഴിവുണ്ട്. കൂടാതെ ഇതിന് പ്രതിഫലന ശേഷിയുമുണ്ട്. ഭക്ഷണത്തിന്‍റെ ചൂട് നിലനിര്‍ത്താനും രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കും. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുൽപ്പന്നങ്ങൾ ദീർഘകാലം കേടുകൂടാതെ വയ്ക്കാനും അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എന്നാൽ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, അലൂമിനിയം ഫോയിൽ അസിഡിറ്റി, കൂടുതല്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയുമായി പ്രതിപ്രവര്‍ത്തിക്കും. അലുമിനിയം ഫോയിലിൽ നിന്നും അലുമിനിയം അയോണുകളെ വേർതിരിക്കാൻ കാരണമാകും. ഇത് ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്നു.

അതിനാൽ ഭക്ഷണം നേരിട്ട് അലുമിനിയം ഫോയിലുമായി ബന്ധപ്പെടാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ വെച്ച് പൊതിഞ്ഞ ശേഷം അലുമിനിയം ഫോയിൽ വെച്ച് പൊതിയാം. കൂടുതൽ സമയം ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതും ദോഷകരമാണ്. മൂന്നോ നാലോ മണിക്കൂർ കഴിയുമ്പോൾ (കാലാവസ്ഥയും അന്തരീക്ഷ താപനിലയും അനുസരിച്ച്) ബാക്ടീരിയ പെരുകാൻ സാധ്യതയുണ്ട്. ഇത് ഛർദിക്കും ഭക്ഷ്യ വിഷബാധയ്ക്കും കാരണമാകാം.

ഭക്ഷണത്തിന്‍റെ ചൂടു പോകാതെ സൂക്ഷിക്കും, വാഴയിലയ്ക്ക് പകരക്കാരൻ; സുരക്ഷിതമോ അലുമിനിയം ഫോയിൽ?
കബാബുകളില്‍ കൃത്രിമ നിറത്തിന് നിരോധനം, ലംഘിച്ചാല്‍ ഏഴ് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും; നടപടി കടുപ്പിച്ച് കര്‍ണാടക

അലുമിനിയം ഫോയിലില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍

1. തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍.

2. ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍.

3. കറികളും അച്ചാറുകളും.

4. ചീസ്, വെണ്ണ.

ഫോയില്‍ സൂക്ഷിക്കാന്‍ കഴിയുന്നവ

1. സാന്‍ഡ്വിച്ച്.

2. ബ്രെഡ്

3. കേക്കുകളും മഫിനുകളും.

4. റോസ്റ്റഡ് പച്ചക്കറികള്‍ അല്ലെങ്കില്‍ ചിക്കന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com