മണവും രുചിയും മാത്രമല്ല, ഗുണം കൊണ്ടും അച്ചാര്‍ തന്നെ കേമന്‍

പ്രോബയോട്ടിക് ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദഹനത്തിന് ഗുണം ചെയ്യും.
അച്ചാര്‍
അച്ചാര്‍

ന്യാകുമാരി തൊട്ട് അങ്ങ് കശ്മീര്‍ വരെ പരന്നു കിടക്കുന്നതാണ് അച്ചാര്‍ പ്രേമം. ചേരുവകളില്‍ ചെറിയ വ്യത്യാസങ്ങള്‍ വന്നാലും അച്ചാര്‍ ഇല്ലാത്ത ദേശം ഇന്ത്യയില്‍ ഉണ്ടാവില്ല. നമ്മുടെ ഭക്ഷണശൈലിയുടെ ഭാഗമായി കാലാകാലങ്ങളായി അച്ചാര്‍ അങ്ങനെ തുടര്‍ന്നു പോവുകയാണ്.

ഉപ്പും മുളകും വിനാഗിരിയും ചേര്‍ത്ത് പച്ചക്കറികളും പഴങ്ങളും കുറേക്കാലം ഉപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിച്ചുവെക്കുന്നതാണ് അച്ചാര്‍. മൂടി തുറക്കുമ്പോഴുള്ള അച്ചാറിന്‍റെ മണവും തൊട്ടു നക്കുമ്പോഴുള്ള രുചിയും കൊണ്ട് മാത്രമല്ല ഗുണം കൊണ്ട് അച്ചാര്‍ കിടിലനാണ്.

അച്ചാര്‍ ആക്കുന്നതോടെ പച്ചക്കറികളുടെയും പഴങ്ങളുടെയും പോഷകങ്ങള്‍ ഏറെ കാലം അതുപോലെ സംരക്ഷിക്കാന്‍ കഴിയും. ചില പഴങ്ങളും പച്ചക്കറികളും എല്ലയ്‌പ്പോഴും കിട്ടണമെന്നില്ല. ആ സമയത്ത് അച്ചാര്‍ രൂപത്തില്‍ പഴങ്ങളും പച്ചക്കറികളും പോഷകങ്ങള്‍ നമ്മള്‍ക്ക് അച്ചാര്‍ രൂപത്തില്‍ ലഭ്യമാകും. കൂടാതെ പ്രോബയോട്ടിക് ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദഹനത്തിന് ഗുണം ചെയ്യും.

അച്ചാറിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

പ്രോബയോട്ടിക്സ്

പുളിപ്പിച്ച അച്ചാറുകളിൽ പ്രോബയോട്ടിക് ബാക്ടീരിയകൾ ധാരാളമുണ്ടാകും. ഈ പ്രോബയോട്ടിക്കുകൾ, ലാക്ടോബാസിലസ്, ബിഫിഡോബാക്ടീരിയം സ്‌ട്രെയിനുകൾ കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നു. കൂടാതെ ദഹനം, പ്രതിരോധ ശേഷം വർധിപ്പിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കലോറി കുറവും നാരുകൾ കൂടുതലും

മിക്ക അച്ചാറുകളിലും കലോറി കുറവും നാരുകൾ കൂടുതലുമായിരിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. വിശപ്പിനെ അകറ്റി നിർത്തി ദഹന മെച്ചപ്പെടുത്തുന്നു.

പോഷകങ്ങൾ നിലനിർത്തുന്നു

പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയ വിറ്റാമിൻ കെ, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങൾ അച്ചാർ ആക്കുമ്പോൾ നിലനിൽക്കുന്നു.

അച്ചാര്‍
ബേബി ബ്ലൂസ്; ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു, റിപ്പോർട്ട്

എന്നാൽ വീടുകളിൽ ഉണ്ടാക്കുന്ന അച്ചാറുകളെക്കാൾ കടകളിൽ നിന്ന് വാങ്ങുന്ന അച്ചാറുകളിൽ ചിലതിൽ സോഡിയത്തിന്റെ അളവു കൂടുതലായിരിക്കും. ഇത് ​ഗുണത്തെക്കാൾ ഏറെ ദോഷമായിരുക്കും. അതിനാൽ കടകളിൽ നിന്നും അച്ചാർ വാങ്ങുമ്പോൾ ലേബൽ നോക്കി വാങ്ങാൻ മറക്കരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com