അടുക്കള പരീക്ഷണം കിടുക്കി, ചിയ സീഡ് ചേർത്ത് സംഭാരം, ഇത് വേറെ ലെവൽ

ചിയ വിത്തുകളിൽ ധാരാളം നാരുകളും തൈരിൽ പ്രോബയോട്ടിക് ​ഗുണങ്ങളുമുള്ളതിനാൽ ചിയസീഡ് ചാസ് ഉദരത്തിന് നല്ലതാണ്
ചിയ സീഡ് ചാസ്
ചിയ സീഡ് ചാസ്

ടുക്കള വലിയൊരു പരീക്ഷണശാലയാണ്. പലതരത്തിലുള്ള രുചികളെ മാറിയും തിരിച്ചും അടുക്കളകളിൽ രൂപപ്പെടുത്തിയെടുക്കാറുണ്ട്. അതിൽ ചിലത് വിജയിക്കും ചിലത് ദുരന്തവുമാകും. എന്നാൽ ഈ പരീക്ഷണം അത്ര പാളാൻ വഴിയില്ല. ചിയ സീഡ് ചാസ് എന്നാണ് വിഭവത്തിന്റെ പേര്. അതായത് ചിയ സീഡും നമ്മുടെ നാടൻ സംഭാരവും ചേർത്തുന്ന ഒരു കിടിലൻ ഡിങ്ക്.

ചിയ വിത്തുകളിൽ ധാരാളം നാരുകളും തൈരിൽ പ്രോബയോട്ടിക് ​ഗുണങ്ങളുമുള്ളതിനാൽ ചിയസീഡ് ചാസ് ഉദരത്തിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും രോ​ഗപ്രതിരോധ ശേഷി കൂട്ടാനും ഇവയുടെ ​ഗുണങ്ങൾ ഫലം ചെയ്യും. കൂടാതെ ശരീരരിക പ്രവർത്തനങ്ങൾക്ക് ശേഷവും ചൂടുകാലത്തും ശരീരത്തിൽ നിന്നും ജലാംശം വളരെ അധികം നഷ്ടപ്പെടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ ചിയ വിത്തുകൾക്ക് അതിന്റെ ഭാരത്തിന്റെ 12 മടങ്ങ് വെള്ളം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം വളരെ സാവധാനത്തിൽ മാത്രം വെള്ളവും പോഷകങ്ങളും ശരീരത്തിലേക്ക് റിലീസ് ചെയ്യപ്പെടും.

ചിയ സീഡ് ചാസ്
പഞ്ചസാരയോട് 'നോ' പറയാന്‍ സമയമായി; ആരംഭിക്കാം 'ഷു​ഗർ കട്ട്' ഡയറ്റ്

കൂടാതെ എല്ലുകൾക്കും പേശിക്കും ചിയ വിത്തുകൾ പതിവായി കഴിക്കുന്നത് നല്ലതാണ്. ചിയ വിത്തുകളിൽ അടങ്ങിയ ചിയ സീഡിലടങ്ങിയ നാരുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും തൈരിൽ അടങ്ങിയ നല്ല കൊഴുപ്പും ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഹൃദ്രോഗ സാധ്യത കൂട്ടുന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഭക്ഷ്യനാരുകൾ സഹായിക്കുന്നു. ഇതോടൊപ്പം ഒമേഗ 3 ഫാറ്റി ആസിഡുകൾ രക്തസമ്മർദം കുറയ്ക്കുന്നു. ചിയ സീഡ് ഡ്രിങ്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com