മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തെെര് കൊണ്ടുള്ള പാക്കുകൾ പരീ​ക്ഷിക്കുന്നത് ​നല്ലതാണ്
തൈര് കൊണ്ടുള്ള പാക്ക്
തൈര് കൊണ്ടുള്ള പാക്ക്

കൽ പുറത്തിറങ്ങി തിരിച്ചു കയറുമ്പോൾ അനുഭവപ്പെടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചർമ്മത്തിലെ കരിവാളിപ്പ്. ഈ കരിവാളിപ്പ് മാറ്റാൻ വലിയ പണം മുടക്കി ബ്യൂട്ടിപാർലറിലൊന്നും പോയി മിനക്കടേണ്ട. പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. മുഖത്തെ കരുവാളിപ്പ്, മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാൻ ഏറ്റവും നല്ലതാണ് തെെര്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തെെര് കൊണ്ടുള്ള പാക്കുകൾ പരീ​ക്ഷിക്കുന്നത് ​ഗുണകരമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൈരിൽ വൈറ്റമിൻ ഡി, പ്രോബയോട്ടിക്സ്, പ്രോട്ടീൻ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമാണ്. ഈ പോഷകങ്ങൾ ചർമ്മത്തെ ജലാംശം നിലനിർത്തുകയും ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷണം നൽകുകയും ചെയ്യുന്നു. മുഖത്ത് തൈര് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ നിറം വർധിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

തൈര് കൊണ്ടുള്ള പാക്ക്
കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ചർമ്മകാന്തി കൂട്ടാൻ തെെര് ഈ രീതിയിൽ ഉപയോ​ഗിക്കാം

ഒരു ടേബിൾ സ്പൂൺ കടല മാവ്, രണ്ട് ടേബിൾസ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയതിനുശേഷം കഴുകിക്കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് ഫലപ്രദമാണ്.

ഒരു ടേബിൽ സ്പൂൺ തെെരും അൽപം കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് മുഖത്തെ കറുപ്പകറ്റാൻ മികച്ച പാക്കാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് വരൾച്ച മൂലമുണ്ടാകുന്ന വീക്കവും ചുവപ്പും കുറയ്ക്കാനും കൊളാജൻ ഉത്പാദനം വേഗത്തിലാക്കാനും സഹായിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com