മദ്യപാനം അടിവയറ്റിൽ കൊഴുപ്പടിയാനും സ്ട്രോക്കിനും കാരണമാകും; നിയന്ത്രണം വേണമെന്ന് ഐസിഎംആർ

മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഐസിഎംആർ ചൂണ്ടികാണിക്കുന്നു
icmr, consuming alcohol
മദ്യപാനം അടിവയറ്റിൽ കൊഴുപ്പടിയാനും സ്ട്രോക്കിനും കാരണമാകും

വ്യായാമം നിർബന്ധം, പക്ഷെ രാത്രി വൈകിയുള്ള വർക്ക്‌ഔട്ട് ​നിങ്ങളെ രോ​ഗിയാക്കാംദ്യോപഭോ​ഗം അടിവയറിൽ കൊഴുപ്പ് അടിഞ്ഞുമൂടാൻ ഇടയാക്കിമെന്ന മുന്നറിയിപ്പുമായി ഐസിഎംആർ. ആ​ഹാരശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചു നൽകിയ അടുത്തിടെ പുറത്തിറക്കിയ 17 ഇന ഡയറ്ററി മാർ​ഗനിർദേശത്തിലാണ് മദ്യപാനശീലത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഐസിഎംആർ ചൂണ്ടികാണിക്കുന്നു.

ബിയറിൽ രണ്ടു മുതൽ അഞ്ചു ശതമാനം വരെയും വൈനിൽ എട്ടു മുതൽ 10 ശതമാനം വരെയും, ബ്രാൻഡി, റം, വിസ്കി എന്നിവയിൽ 30 മുതൽ 40 ശതമാനം വരെ എന്നിങ്ങനെയാണ് ഈതൈലിന്റെ അളവ്. മദ്യത്തിലൂടെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിലെത്തുകയും ഇത് അടിവയറിൽ കൊഴുപ്പടിയുന്നതിനു കാരണമാകുകയും ചെയ്യുമെന്നും ഐസിഎംആർ വിശദീകരിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമിതമദ്യപാനം വിശപ്പ് കുറയുകയും പോഷകങ്ങൾ ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുക വഴി ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാകാമെന്നും ഐസിഎംആർ പറയുന്നു. കൂടാതെ ഹൈപ്പർടെൻഷൻ, സ്ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യതയും കൂട്ടും.ഹൃദയത്തിന്റെ പേശികൾ ക്ഷയിക്കുന്നതിനും ഫാറ്റി ലിവർ ഉണ്ടാകുന്നതിനും ലിവർ സിറോസിസിനും മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകും. വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അർബുദങ്ങൾക്കുള്ള സാധ്യതയും കൂടുതലാണെന്നും ഐസിഎംആർ ചൂണ്ടികാണിക്കുന്നു.

icmr, consuming alcohol
വ്യായാമം നിർബന്ധം, പക്ഷെ രാത്രി വൈകിയുള്ള വർക്ക്‌ഔട്ട് ​നിങ്ങളെ രോ​ഗിയാക്കാം

അതേസമയം മദ്യപാനം ആഴ്ചയിൽ ഒരിക്കലാണെങ്കിലും അളവ് പ്രധാനമാണെന്ന് വ്യക്തമാക്കുന്നൊരു പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. ആഴ്ചയിൽ കുറേശ്ശെയായി മദ്യപിക്കുന്നതിനേക്കാൾ ആപത്താണ് ആഴ്ചയിലൊരിക്കൽ അമിതമായി മദ്യപിക്കുന്നതെന്ന് പഠനത്തിൽ പറഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ​ഗവേഷകരായിരുന്നു പഠനം നടത്തിയത്. ലോകാരോ​ഗ്യ സംഘടനയും മദ്യപാനം സംബന്ധിച്ച സമാനമായ പ്രസ്താവന പുറത്തിറക്കിയിരുന്നു. ആരോ​ഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നും മദ്യപാനത്തിന്റെ ഉപയോ​ഗം വർധിക്കുന്നതിനൊപ്പം കാൻസർ സാധ്യത കൂടി വർധിക്കുന്നുണ്ടെന്നുമാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com