സ്ട്രോബെറി മിൽക്ക് ഷേക്ക് അലർജി ഉണ്ടാക്കുന്നുണ്ടോ? ഇതാണ് കാരണം

അസിഡിക് സ്വഭാവമുള്ള സ്ട്രോബെറി പാലുമായി ചേര്‍ത്താല്‍ പാൽ കട്ടപിടിക്കും
Strawberry Milkshake
സ്ട്രോബെറി മിൽക്ക് ഷേക്ക്

ചെറിയ പുളിയും മധുരത്തോടും കൂടിയ സ്ട്രോബെറി പഴങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. രുചികൊണ്ട് മാത്രമല്ല, പോഷക​ഗുണങ്ങൾ കൊണ്ടും കേമനാണ് സ്ട്രോബെറി. വിറ്റാമിന്‍ സി, ധാരാളം ആന്‍റിഓക്സിഡന്റുകൾ കൊണ്ടും സമ്പന്നമായ ഇവയിൽ കൊഴുപ്പും കൊളസ്ട്രോളും സോഡിയവും അടങ്ങിയിട്ടില്ല.

ഫ്രഷ് ആയി കഴിക്കുന്നതിന് പുറമെ പല തരത്തിലുള്ള സ്മൂത്തികളിലും ഡെസേർട്ടുകളിലും സെട്രോബെറി ഒരു പ്രധാന ചേരുവയാവാറുണ്ട്. എന്നാൽ പലരുടെയും ഇഷ്ട ഡ്രിങ്ക് ആയ സ്ട്രോബെറി മിൽക്ക് ഷേക്ക് അത്ര നല്ല തെര‍ഞ്ഞെടുപ്പല്ലെന്ന് വ്യക്തമാക്കുകയാണ് ആയുര്‍വേദ ഹെല്‍ത്ത് കോച്ച് ആയ ഡോ. ഡിംപിൾ ജംഗ്ദ.

Avoid Consuming Strawberry Milkshake

പിഎച്ച് ലെവൽ പരിശോധിക്കുമ്പോൾ സ്ട്രോബെറിക്ക് മൂന്ന് മുതല്‍ 3.5 വരെയാണ് പിഎച്ച്. അതായത് അവയ്‌ക്ക് അസിഡിക് സ്വഭാവമാണ്. എന്നാല്‍ പാലിന് ഏഴിനോട് അടുത്താണ് പിഎച്ച് ലെവല്‍. അസിഡിക് സ്വഭാവമുള്ള സ്ട്രോബെറി പാലുമായി ചേര്‍ത്താല്‍ പാൽ കട്ടപിടിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Strawberry Health benefits

സ്ട്രോബെറിയിൽ മാലിക്, സാലിസിലിക്, എലിജിയാക്, സിട്രിക് തുടങ്ങിയ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. സ്ട്രിക് ആസിഡ് 80 മുതല്‍ 88 ശതമാനം വരെ ഇവയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദഹനക്കേട്, നെഞ്ചെരിച്ചില്‍, അലര്‍ജി, ത്വക്ക് രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടാം.

Strawberry Milkshake
കാപ്പിയും ചായയും തൽക്കാലം കൂടെ നിര്‍ത്താം, ഊര്‍ജ്ജം കെടുത്തുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാം; ഉണ്ടാക്കാം പുതിയൊരു ഡയറ്റ് പ്ലാൻ
don't mix strawberry with milk

പാലില്‍ നാരങ്ങ ചേര്‍ത്ത് (സിട്രിക് ആസിഡ്) കട്ടപിടിപ്പിച്ച് വേർപെടുത്തിയാണ് പനീർ ഉണ്ടാക്കുന്നത്. എന്നാൽ ഈ പനീര്‍ ആരോഗ്യകരമാണ്. മുന്‍പ് തന്നെ കട്ടപിടിക്കല്‍ പ്രക്രിയയിലൂടെ കടന്നു പോയതിനാലാണിത്. എന്നാൽ നാരങ്ങ പോലെയല്ല സ്ട്രോബെറി കുറച്ചു കൂടി പതിക്കെയാണ് പ്രവര്‍ത്തിക്കുക. അതിനാൽ പാൽ കട്ടപിടിക്കുന്നത് പതിയെ ആണെന്നും ഡോ. ഡിംപിൾ ജംഗ്ദ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com